Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പാര്‍ട്ടിയെ നാണം കെടുത്തി കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്...!!

ഭാരത് ജോഡോ യാത്രയെ ഭാരത്‌ "തോഡോ" യാത്രയാക്കി കോണ്‍ഗ്രസ്‌ നേതാവ്, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് നടത്തിയ ആന മണ്ടത്തരം   പാർട്ടിക്ക് വലിയ നാണക്കേടായി. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 03:30 PM IST
  • രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് ഇത്തരമൊരു ട്വീറ്റ് ചെയ്തത് പാർട്ടിക്ക് നാണക്കേടായി.
Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പാര്‍ട്ടിയെ നാണം കെടുത്തി കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്...!!

Hyderabad: ഭാരത് ജോഡോ യാത്രയെ ഭാരത്‌ "തോഡോ" യാത്രയാക്കി കോണ്‍ഗ്രസ്‌ നേതാവ്, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് നടത്തിയ ആന മണ്ടത്തരം   പാർട്ടിക്ക് വലിയ നാണക്കേടായി. 

സംഭവം ഇങ്ങനെയാണ്.  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പ്രവേശിച്ച അവസരത്തില്‍ യാത്രയില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും എത്തിയിരുന്നു. മല്ലികാർജുൻ ഖാർഗെയെ സന്ദര്‍ശിച്ചതിന് ശേഷം തെലങ്കാന സംസ്ഥാന സെക്രട്ടറി ഡോ. രോഹിൻ റെഡ്ഡി  നടത്തിയ ട്വീറ്റ് ആണ് വലിയ പരിഹാസത്തിന് വഴി തെളിച്ചത്. 

Also Read:  Tamil Nadu Governor: തമിഴ്നാട് ​ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്ക് നിവേദനം നൽകും; ഡിഎംകെയുടെ നീക്കത്തെ പിന്തുണയ്ക്കാൻ സിപിഎമ്മും കോൺ​ഗ്രസും

ഒരു ചെറിയ അക്ഷര തെറ്റ് ചിലപ്പോൾ വരുത്തി വയ്ക്കുന്നത് വലിയ നഷ്ടമായിരിയ്ക്കും. ഇവിടെയും അതാണ്‌ സംഭവിച്ചത്. തെലങ്കാന സംസ്ഥാന സെക്രട്ടറി ഡോ. രോഹിൻ റെഡ്ഡി നടത്തിയ ട്വീറ്റില്‍ സംഭവിച്ച അക്ഷരത്തെറ്റ് പാര്‍ട്ടിയ്ക്  സൃഷ്ടിച്ച തലവേദന ചെറുതൊന്നുമല്ല.  

Also Read:  SBI Contact Centre: ഉപഭോക്താക്കൾക്കായി 2 പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ച് എസ്ബിഐ

നേതാവ് നടത്തിയ ട്വീറ്റില്‍  ഭാരത് ജോഡോ യാത്ര എന്നതിന് പകരം ഭാരത് തോഡോ  യാത്ര എന്നാണ് കുറിച്ചത്. ഹൈദരാബാദിലെ ഭാരത് ജോഡോ യാത്രയുടെ കോർഡിനേറ്റർ കൂടിയാണ് കോൺഗ്രസ് തെലങ്കാന സംസ്ഥാന സെക്രട്ടറി ഡോ. രോഹിൻ റെഡ്ഡി. എന്നാല്‍, ട്വീറ്റ് വായിക്കാതെ  കോണ്‍ഗ്രസ്‌ നേതാക്കളും  തെലങ്കാന കോൺഗ്രസും അത് റീ ട്വീറ്റ് ചെയ്തു.  
 
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് ഇത്തരമൊരു ട്വീറ്റ് ചെയ്തത് പാർട്ടിക്ക് നാണക്കേടായി. 

അതേസമയം, ഇത് കോൺഗ്രസിന്‍റെ  സെൽഫ് ഗോളാണെന്നായിരുന്നു തെലങ്കാന രാഷ്ട്ര സമിതി (TRS) നേതാവ് കൃഷ്ണക് മന്നെ അഭിപ്രായപ്പെട്ടത്.  ഇതാണ് കോൺഗ്രസിന്‍റെ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

 രോഹിൻ റെഡ്ഡി പിന്നീട് തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ശരിയായ വാക്കുകളില്‍  പരിഷ്കരിച്ച ട്വീറ്റ് പിന്നീട്  പോസ്റ്റ് ചെയ്യുകയും ചെയ്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News