ഹെൽത്ത് ഇൻസ്പെക്ടറുടെ താടിയെച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ യോഗത്തിൽ വാക്കേറ്റവും സംഘർഷവും

താടി നീട്ടി വളർത്തി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരസഭാ യോഗത്തിൽ ഇത് പ്രചരിക്കാനുണ്ടായ കാരണം ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ രംഗത്ത് എത്തി.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 18, 2022, 02:14 PM IST
  • താടിയെ കുറിച്ച് സി.പി.എം കൗൺസിലർ ജാഫർ സാദിഖ് നടത്തിയ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചത്.
  • കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെ ചെയർമാൻ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
  • ഇദ്ദേഹം കീഴ്ജീവനക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും ഇദ്ദേഹത്തിന്‍റെ കീഴിൽ ജോലി ചെയ്യുന്നവർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പ്രതിപക്ഷ കൗൺസിലർ.
ഹെൽത്ത് ഇൻസ്പെക്ടറുടെ താടിയെച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ യോഗത്തിൽ വാക്കേറ്റവും സംഘർഷവും

എറണാകുളം: എറണാകുളം മൂവാറ്റുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ  വാക്കേറ്റവും സംഘർഷവും. നഗരസഭ ജീവനക്കാരനായ ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടിയെ കുറിച്ച് സി.പി.എം  കൗൺസിലർ ജാഫർ സാദിഖ് നടത്തിയ പരാമർശമാണ് തർക്കത്തിലേക്ക് നയിച്ചത്. 

താടി നീട്ടി വളർത്തി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന മൂവാറ്റുപുഴയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരസഭാ യോഗത്തിൽ ഇത് പ്രചരിക്കാനുണ്ടായ കാരണം ഇദ്ദേഹത്തെ വിളിച്ചു വരുത്തി ചോദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ രംഗത്ത് എത്തി. 

Read Also: Flight Protest: വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും

ഇതാണ് തർക്കത്തിന് കാരണമായത്. കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെ ചെയർമാൻ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. നഗരസഭയിൽ  ജീവനക്കാരുടെ ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയ്ക്കിടയിലാണ് പ്രതിപക്ഷ കൗൺസിലർ ഹെൽത്ത് ഇൻസ്പെക്ടറുടെ നീട്ടി വളർത്തിയ താടി പരാമർശിച്ചത്. 

ഇദ്ദേഹം കീഴ്ജീവനക്കാരോട് മോശമായാണ് പെരുമാറുന്നതെന്നും ഇദ്ദേഹത്തിന്‍റെ കീഴിൽ ജോലി ചെയ്യുന്നവർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതായും പ്രതിപക്ഷ കൗൺസിലർ ആരോപിച്ചു. പ്രതിപക്ഷ കൗൺസിലറുടെ പരാമർശം വിവാദമായതോടെ വിവിവിധ രാഷ്ട്രീയ പാർട്ടികൾ സിപിഎം കൗൺസിലർ രാജിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. മുവാറ്റുപുഴ നഗരഭയിലേക്ക് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിഷേധം സംഘടിപ്പിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News