നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും; ക്ലബ് ഹൗസിലേക്ക് കേരളാ പോലീസിന്റെ എൻട്രി

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറിയിച്ച്‌ കേരള പൊലീസ്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 09:46 AM IST
  • ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങള്‍ പരാതിപ്പെട്ടിരുന്നു
  • ക്ലബ് ഹൗസിന്റെ സ്വീകാര്യത സംബന്ധിച്ച് ഇപ്പോഴും വലിയ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
  • അക്കൗണ്ടുകൾ,സ്വകാര്യ വിവരങ്ങൾ എന്നിവ സംബന്ധിച്ച് എങ്ങിനെയാണ് ആപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് എന്നത്. ഇപ്പോഴും വ്യക്തത ഇല്ലാത്ത കാര്യമാണ്.
  • കേരളാ പോലീസ് സൈബ‍‍ർ ഡോമിന്റെ നിരീക്ഷണത്തിലായിരിക്കും ഇനി മുതൽ ക്ലബ് ഹൗസ്.
നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും; ക്ലബ് ഹൗസിലേക്ക് കേരളാ പോലീസിന്റെ എൻട്രി

തിരുവനന്തപുരം: കുറഞ്ഞ കാലം കൊണ്ട് നിരവധി യൂസ‍‍ർമാ‍രെ നേടി ക്ലബ് ഹൗസിൽ (Clubhouse) സാന്നിധ്യം അറിയിച്ച് കേരളാ പോലീസും. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്ത് വിട്ടത്. നിങ്ങളെവിടെ പോയാലും ഞങ്ങളുമുണ്ടാവും.

 

ALSO READ: RSS സർസംഘചാലക് മോഹൻ ഭാഗവതിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ബാഡ്ജും നീക്കം ചെയ്തു, വിശദീകരണം നൽകാതെ Twitter

കേരളാ പോലീസ് സൈബ‍‍ർ ഡോമിന്റെ നിരീക്ഷണത്തിലായിരിക്കും ഇനി മുതൽ ക്ലബ് ഹൗസ്. ചര്‍ച്ചകള്‍ നടക്കുന്ന ക്ലബ് ഹൗസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. പ്ലാറ്റ് ഫോം ഉപയോഗിച്ച്‌ സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നും കേരള പൊലീസ് സൈബര്‍ വിഭാഗം നിരീക്ഷിക്കും.

ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. ക്ലബ് ഹൗസ് തുടങ്ങി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ വ്യാജ ഐഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

ALSO READ: New Digital Rules : പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് Twitter ന് അന്ത്യാശാസനം നൽകി കേന്ദ്ര സർക്കാർ

അതേസമയം ക്ലബ് ഹൗസിന്റെ സ്വീകാര്യത സംബന്ധിച്ച് ഇപ്പോഴും വലിയ ആശയക്കുഴപ്പം  നിലനിൽക്കുകയാണ്. സുരക്ഷാ പ്രശ്നം സംബന്ധിച്ചാണ് വലിയ പ്രശ്നം നിലനിൽക്കുന്നത്. അക്കൗണ്ടുകൾ,സ്വകാര്യ വിവരങ്ങൾ എന്നിവ സംബന്ധിച്ച് എങ്ങിനെയാണ് ആപ്പിലൂടെ കൈമാറ്റം ചെയ്യുന്നത് എന്നത്. ഇപ്പോഴും വ്യക്തത ഇല്ലാത്ത കാര്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News