കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡേഴ്സ് യുവതികളെ കസ്റ്റഡിയിൽ എടുത്തു

CM Pinarayi Vijayan Security സീ മലയാളം ന്യൂസിനോട് പ്രതികരിക്കവെയാണ് പോലീസ് ട്രാൻസ് യുവതികൾ ബലമായി പിടിച്ച് കസ്റ്റഡിയിൽ എടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 06:02 PM IST
  • കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത ചുരിദാറും മാസ്കും ധരിച്ചെത്തിയ രണ്ട് ട്രാൻസ് യുവതികളെയാണ് പോലീസ് ബലമായി വലിച്ചിഴ്ച്ച ജീപ്പിൽ കയറ്റി കൊണ്ടുപോയത്.
  • വാഹനം മറ്റൊരുടത്ത് പാർക്ക് ചെയ്ത് പോലീസ് തങ്ങളെ പിന്തുടരുകയാണെന്നും മുഖ്യമന്ത്രി എറണാകുളത്ത് വന്നുയെന്ന പേരിൽ ആർക്കും കറുത്ത വസ്ത്രം ധരിക്കാൻ പാടില്ലയെന്നാണോ എന്ന് ട്രാൻസ് യുവതികളിൽ ഒരാൾ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെൻഡേഴ്സ് യുവതികളെ കസ്റ്റഡിയിൽ എടുത്തു

കൊച്ചി : കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡയത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് പരിപാടിക്ക് സമീപത്ത് നിന്ന് രണ്ട് ട്രാൻസ്ജെൻഡേഴ്സ് യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കലൂർ മെട്രോ സ്റ്റേഷന് സമീപം കറുത്ത ചുരിദാറും മാസ്കും ധരിച്ചെത്തിയ രണ്ട് ട്രാൻസ് യുവതികളെയാണ് പോലീസ് ബലമായി വലിച്ചിഴ്ച്ച ജീപ്പിൽ കയറ്റി കൊണ്ടുപോയത്. 

വാഹനം മറ്റൊരുടത്ത് പാർക്ക് ചെയ്ത് പോലീസ് തങ്ങളെ പിന്തുടരുകയാണെന്നും മുഖ്യമന്ത്രി എറണാകുളത്ത് വന്നുയെന്ന പേരിൽ ആർക്കും കറുത്ത വസ്ത്രം ധരിക്കാൻ പാടില്ലയെന്നാണോ എന്ന് ട്രാൻസ് യുവതികളിൽ ഒരാൾ സീ മലയാളം ന്യൂസിനോട് പറഞ്ഞു. സീ മലയാളം ന്യൂസിനോട് പ്രതികരിക്കവെയാണ് പോലീസ് ട്രാൻസ് യുവതികൾ ബലമായി പിടിച്ച് കസ്റ്റഡിയിൽ എടുക്കുന്നത്. 

ALSO READ : മുഖ്യമന്ത്രി കൊച്ചിയിൽ; ഒപ്പം കറുത്ത മാസ്കിനും വിലക്ക്; കലൂർ മെട്രോ ഗേറ്റ് അടച്ചിട്ടു

അതേസമയം എറണാകുളം ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികൾക്ക് കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കലൂരിലും ചെല്ലാനത്തുമായിട്ട് രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തിരിക്കുന്നത്. പരിപാടി നടക്കുന്ന രണ്ട് വേദികൾക്കും ഗസ്റ്റ് ഹൗസിനും സമീപം കനത്ത പോലീസ് സുരക്ഷയാണ്. അഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർമാർക്കാണ് നഗരത്തിലെ സുരക്ഷ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ഇനി മുതൽ യാത്രകളിൽ 40 അംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. അതായത് ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ടാകും, ദ്രുത പരിശോധന സംഘത്തിൽ 8 പേരും രണ്ടു കമാൻഡോ വാഹനത്തിൽ 10 പേരും  ഉണ്ടാകും.  കൂടാതെ പൈലറ്റ് എസ്‌കോർട്ടും ജില്ലകളിൽ അധികമെത്തും.  ഇത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷ കൂടാതെയുള്ളതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News