യുവതി പ്രവേശന വിധി സര്‍ക്കാര്‍ നടപ്പിലാക്കേണ്ട!

കൂടാതെ, AGയോടും നിയമ സെക്രട്ടറിയോടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിയമോപദേശം തേടു൦.  

Last Updated : Nov 15, 2019, 11:33 AM IST
യുവതി പ്രവേശന വിധി സര്‍ക്കാര്‍ നടപ്പിലാക്കേണ്ട!

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. 

വിധിയില്‍ പ്രാഥമിക നിയമോപദേശം നല്‍കിയ അഡ്വക്കേറ്റ്‌ ജനറല്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നടക്കുന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്‍കെ ജയകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. 

കൂടാതെ, AGയോടും നിയമ സെക്രട്ടറിയോടും മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിയമോപദേശം തേടു൦. ഇതിന് ശേഷം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരോടോ മുതിര്‍ന്ന അഭിഭാഷകരോടോ സര്‍ക്കാര്‍ ഉപദേശം തേടും.  

ശബരിമല വിഷയത്തിലെ പുന:പരിശോധന ഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍  2018ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. 

കൂടാതെ, വിധിയിലെ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചേക്കില്ലെന്നാണ് വിവരം.

തൃപ്തി ദേശായി അടക്കമുള്ള സ്ത്രീകള്‍ ശബരിമല പ്രവേശ൦ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് നിയമപരമായ പിന്‍ബലം ആവശ്യമാണ്.

Trending News