സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നും 10 പേർ, പാലക്കാട്ടുനിന്നും 4 പേർ, കാസർഗോഡ് നിന്നും 3, മലപ്പുറം കൊല്ലം ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

Last Updated : Apr 21, 2020, 06:54 PM IST
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ നിന്നും 10 പേർ, പാലക്കാട്ടുനിന്നും 4 പേർ, കാസർഗോഡ് നിന്നും 3, മലപ്പുറം കൊല്ലം ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

കോറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കണ്ണൂരിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ഒൻപത് പേരും വിദേശത്തുനിന്നും വന്നവരാണ്. പത്താമത്തെയാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.  

Also read: കൃത്യമായി ഉത്തരം നൽകാതെ സ്പ്രിങ്കളറിന് ഡാറ്റ കൈമാറരുത്: ഹൈക്കോടതി

പാലക്കാട് നിന്നുള്ള ഒരാളും കൊല്ലം  മലപ്പുറം ജില്ലകളിലുള്ള ഒരാളും തമിഴ്നാട്ടിൽ നിന്നും വന്നവരാണ്.  ഇതിൽ നിന്നും അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതുണ്ടെന്ന് വ്യക്തമാകുന്നുവെന്ന് മുഖ്യൻ പറഞ്ഞു. 

മാത്രമല്ല കാസർഗോഡ് രോഗം സ്ഥിരീകരിച്ച മൂന്നുപേർ വിദേശത്തുനിന്നും വന്നവരാണ്.  അതേസമയം ഇന്ന് 16 പേർ രോഗമുക്തരായി.  കണ്ണൂർ 7, കാസർഗോഡ് 4, കോഴിക്കോട് 4 , തിരുവനന്തപുരത്ത് ഒരാളുമാണ് ഇന്ന് രോഗമുക്തരായത്. 

ഇതുവരെ സംസ്ഥാനത്ത് 426 പേർക്കാണ് കോറോണ സ്ഥിരീകരിച്ചത് ഇതിൽ 117 പടര് ചികിത്സയിലാണ്. 36,667 പേർ നിരീക്ഷണത്തിലുണ്ട്.  ഇതിൽ 36335 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.  ആശുപതികളിൽ 332 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇന്ന് 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  
 

Trending News