സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണം, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 09:46 PM IST
  • സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.
  • പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പോലീസ് മേധാവി
സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ സമയബന്ധിതമായി  പരിഹരിക്കണം, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

പത്തനംതിട്ട: സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. 

പത്തനംതിട്ടയില്‍ സ്ത്രീകളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് (State Police Chief Anil Kant). 

പത്തനംതിട്ട ജില്ലയില്‍ പിങ്ക് പട്രോള്‍, പിങ്ക് ബൈക്ക് പട്രോള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും   അദ്ദേഹം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം സ്ത്രീകളുടെ പരാതികള്‍ നേരിട്ട് കേട്ടു. 15 സ്ത്രീകളാണ് പരാതികള്‍ നല്‍കാന്‍ എത്തിയത്. 

സ്ത്രീകള്‍ നല്‍കിയ പരാതികള്‍  കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാര്‍ക്ക് കൈമാറി. തുടര്‍ന്ന് അദ്ദേഹം ഉദ്യോഗസ്ഥരുടെ പരാതികള്‍ സ്വീകരിച്ചു. 

Also Read: Home Isolation: ഹോം ഐസൊലേഷന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ക്രമസമാധാനനില, വിവിധ കേസുകളുടെ വിവരങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ അദ്ദേഹം വിലയിരുത്തി. തുടര്‍ന്ന് ജില്ലാ സായുധസേനാ ക്യാമ്പ് സന്ദര്‍ശിച്ചു.

ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News