കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് സി.രഘുനാഥ് ബിജെപിയിലേയ്ക്ക്. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു സി. രഘുനാഥ്. ഇന്ന് വൈകിട്ട് 7 മണിയ്ക്ക് ഡല്‍ഹില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് രഘുനാഥ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ അടുത്ത അനുയായിയാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ട് മറുകണ്ടം ചാടിയിരിക്കുന്നത്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ സി.രഘുനാഥിനെ പരാജയപ്പെടുത്തിയത്. പിണറായി വിജയന് 59 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചപ്പോള്‍ രഘുനാഥിന് 28.33 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ALSO READ: വാകേരിയിൽ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ കൊന്നു, ഭീതി മാറാതെ നാട്ടുകാർ
കോണ്‍ഗ്രസ് വിടുന്നതായി ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കോണ്‍ഗ്രസിന് വേട്ടക്കാരന്റെ മനസാണെന്നും പാര്‍ട്ടിയുടെ ജനിത ഘടന പോലും മാറിപ്പോയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം രഘുനാഥ് വിട്ടുനില്‍ക്കുകയായിരുന്നു. നീണ്ട അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ബന്ധം അവസാനിപ്പിച്ചാണ് രഘുനാഥ് ബിജെപിയിലേയ്ക്ക് പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.