കോട്ടയം: ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലയെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കാത്തത് കൊണ്ടാണ് പരിപാടിയിൽ നിന്നും വിട്ടു നിൽക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പരിപാടി അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണ്. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല.കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.
ALSO READ : തരൂരിന് വേദിയൊരുക്കാൻ ഉമ്മൻചാണ്ടി വിഭാഗം;ഡിസംബർ 3 ന് യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം
ശശി തരൂർ സമാന്തര നീക്കം നടത്തും എന്ന് കരുതുന്നില്ല.തിരുവഞ്ചൂർ രാധകൃഷ്ണൻ മഹാസമ്മേളനത്തിൽ പങ്കെടുക്കില്ല .വ്യവസ്ഥാപിതമായ ചട്ടക്കൂട് പൊളിച്ച് പോകണ്ട എന്നാണ് തീരുമാനം.പാർട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ട് നിൽക്കില്ലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...