തരൂരിന് വേദിയൊരുക്കാൻ ഉമ്മൻചാണ്ടി വിഭാഗം;ഡിസംബർ 3 ന് യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം

വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാനൊരുങ്ങി കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 01:10 PM IST
  • തരൂരിന് വേദിയൊരുക്കാനൊരുങ്ങി കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം
  • പ്രചരണ ബോർഡിൽ വിഡി സതീശന്‍റെ ചിത്രം ഒഴിവാക്കി
  • തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ട്
തരൂരിന് വേദിയൊരുക്കാൻ ഉമ്മൻചാണ്ടി വിഭാഗം;ഡിസംബർ 3 ന്  യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം

വിവാദങ്ങള്‍ക്കിടെ തരൂരിന് വേദിയൊരുക്കാനൊരുങ്ങി കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം .ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്‍റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്‍റ്. 

പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ വിഡി സതീശന്‍റെ  ചിത്രം ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി .തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ട്.എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വതതിന്‍റെ തീരുമാനം

അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താക്കീത് തള്ളി ശശി തരൂർ എം.പി രംഗത്ത് എത്തി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് പറഞ്ഞ തരൂർ തനിക്ക് ആരേയും ഭയമില്ലെന്നും പറഞ്ഞു. മലബാർ പര്യടനത്തിനിടെ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ 'മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ' പ്രയോഗത്തെയും അദ്ദേഹം പരിഹസിച്ചു. 'എന്തുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങൾ ബലൂൺ ഊതാനല്ല വന്നത്, അതേയോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News