Dileep: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ്; ദിലീപ് വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്ന് കണ്ടെത്തൽ

കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള 12 പേരുമായുള്ള ചാറ്റുകൾ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 01:47 PM IST
  • ദിലീപിന്റെ വിശ്വസ്തരായിട്ടുള്ളവരുടെ ചാറ്റുകൾ ഉൾപ്പെടെ നശിപ്പിച്ചു
  • നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്
  • ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്
  • ഫോറന്‍സിക്‌ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന
Dileep: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ്; ദിലീപ് വാട്സ്ആപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്ന് കണ്ടെത്തൽ

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ലഭിക്കാൻ സാധ്യതയുള്ള 12 പേരുമായുള്ള ചാറ്റുകൾ നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ദിലീപിന്റെ വിശ്വസ്തരായിട്ടുള്ളവരുടെ ചാറ്റുകൾ ഉൾപ്പെടെ നശിപ്പിച്ചു. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. ചാറ്റുകൾ വീണ്ടെടുക്കാൻ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ഫോറന്‍സിക്‌ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന.

മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വച്ച്‌ നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ. തെളിവുകൾ നശിപ്പിച്ച ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News