ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കും: ഉമ്മൻ ചാണ്ടി

എംഎല്‍എ ആയ താന്‍ ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Last Updated : Feb 14, 2019, 02:01 PM IST
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കും: ഉമ്മൻ ചാണ്ടി

ന്യൂഡല്‍ഹി: എംഎല്‍എ ആയ താന്‍ ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കേരളത്തിൽ മത്സരിക്കാൻ കോൺഗ്രസിനും യുഡിഎഫിനും കഴിവും ജനസമ്മിതിയുമുള്ള നേതാക്കൾ ഏറെയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കൂട്ടായിട്ടുള്ള ചര്‍ച്ചയില്‍ തീരുമാനമെടുക്കും ആ തീരുമാനം നല്ലതിനു വേണ്ടിയായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം അറിയാമെന്നും അത് വ്യക്തമാക്കുന്നതാണ് അടുത്തിടെ പുറത്തുവന്ന സര്‍വ്വേ എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

 

Trending News