Corona Virus‌;മദ്യത്തിന് മുന്നില്‍ കേരളം നിയന്ത്രണം മറക്കുന്നുവോ?നിര്‍ദേശങ്ങള്‍ പാലിക്കാതെ കള്ള് ഷാപ്പ്‌ ലേലം!

തിരുവനന്തപുരം;ലോകമാകെ കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Last Updated : Mar 18, 2020, 12:41 PM IST
Corona Virus‌;മദ്യത്തിന് മുന്നില്‍ കേരളം നിയന്ത്രണം മറക്കുന്നുവോ?നിര്‍ദേശങ്ങള്‍ പാലിക്കാതെ  കള്ള് ഷാപ്പ്‌ ലേലം!

തിരുവനന്തപുരം;ലോകമാകെ കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച്കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും രാജ്യത്ത് വൈറസ്‌ വ്യാപനം തടയുന്നതിനായി നിരവധി മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരും കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതു പരിപാടികള്‍ ഉള്‍പ്പെടെ ഒഴിവാക്കണം എന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.കലാ സാംസ്കാരിക പരിപാടികള്‍ ഒക്കെ ഉപേക്ഷിച്ചിട്ടുണ്ട്.ക്ഷേത്രങ്ങളിലെ ഉത്സവം,മറ്റ് ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവ ആള്‍കൂട്ടം ഒഴിവാക്കുക എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്.എന്നാല്‍ ഇപ്പോഴും മദ്യ വില്‍പ്പന ശാലകള്‍ തുറന്ന്‍ പ്രവര്‍ത്തിക്കുകയാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂടം ദൃശ്യമാകുന്ന ഇടമാണ് മദ്യവില്‍പ്പന ശാലകള്‍,

Also Read;Corona Virus;സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില!

ഇവിടെ ക്യു നിന്നാണ് മദ്യം വാങ്ങുന്നത്.കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഈ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.മദ്യവില്‍പ്പന ശാലകള്‍ അടച്ചിടണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം ഇതുവരെ പരിഗണിക്കുന്നതിന് തയ്യാറായിട്ടില്ല.ഇത് മാത്രമല്ല സകല നിര്‍ദേശങ്ങളും ലംഘിച്ചുകൊണ്ട് കള്ള് ഷാപ്പ്‌ ലേലവും സംസ്ഥാനത്ത് നടന്നു.ആലപ്പുഴ,മലപ്പുറം,എറണാകുളം എന്നിവിടങ്ങളിലാണ് കള്ള് ഷാപ്പ് ലേലം നടന്നത്.

Also Read;മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക...!!

ഏകദേശം ഇരുന്നൂറോളം പേരാണ് ലേലത്തില്‍ പങ്കെടുത്തത് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഈ ലേലങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.നേരത്തെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കൊണ്ട് സിഐടിയു തൃശൂരിലും ബിജെപി കോട്ടയത്തും ഒരു സ്വകാര്യ സ്ഥാപനം കൊച്ചിയിലും നടത്തിയ പരിപാടികള്‍ വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കാതെയും കള്ള് ഷാപ്പ്‌ ലേലം നടത്തികൊണ്ടും സര്‍ക്കാര്‍ തന്നെ നിയന്ത്രണങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത വിധത്തില്‍ പെരുമാറുന്നത്.

Also Read;Corona Virus;സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് യുവമോര്‍ച്ച

Trending News