Corona Virus;പരീക്ഷ മാറ്റാതെ കേരളം;ആശങ്കയോടെ വിദ്യര്‍ത്ഥികള്‍;പ്രതിഷേധിച്ച് വിദ്യര്‍ത്ഥി സംഘടനകള്‍

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Last Updated : Mar 19, 2020, 01:59 PM IST
Corona Virus;പരീക്ഷ മാറ്റാതെ കേരളം;ആശങ്കയോടെ വിദ്യര്‍ത്ഥികള്‍;പ്രതിഷേധിച്ച് വിദ്യര്‍ത്ഥി സംഘടനകള്‍

തിരുവനന്തപുരം:കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ,ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റി വെച്ചിട്ടും സംസ്ഥാനത്ത് എസ്എസ്എല്‍സി,ഹയര്‍ സെക്കണ്ടറി,വിഎച്ച്എസ്ഇ പരീക്ഷകളും സര്‍വകലാശാല പരീക്ഷകളും മാറ്റിവെയ്ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.കൊറോണ വൈറസിന്‍റെ സമൂഹ വ്യാപനം നടക്കാന്‍ സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച്ച നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ മുന്നറിയിപ്പ് നല്കിയ്ട്ടുണ്ട്.കൂടിച്ചേരലുകള്‍ കഴിവതും ഒഴിവാക്കണം എന്ന മുന്നറിയിപ്പ്  ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്.

Also Read;കേന്ദ്രത്തെ തള്ളി കേരളം; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇതനുസരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാന അആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ ഇതിന് വിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.പരീക്ഷകള്‍ ഒഴിവാക്കാത്ത സാഹചര്യം നിലവില്‍ പല ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്.വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിന് പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകും.

എന്നാല്‍ ഇതെല്ലാം എങ്ങനെ ഒഴിവാക്കുമെന്നോ പരീക്ഷ എന്തുകൊണ്ട് മാറ്റി വെയ്ക്കുന്നില്ല എന്നതിലോ സര്‍ക്കാര്‍ പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി സ്വീകരിച്ചിട്ടുള്ള പ്രതിരോധ സംവിധനങ്ങളെ കുറിച്ചോ വിശദീകരിക്കുന്നതിനോ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല.നേരത്തെ പരീക്ഷകള്‍ മാറ്റിവെയ്ക്കണം എന്ന് ആവശ്യപെട്ട് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.എബിവിപി മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാന്‍കിന് കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍  പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതിന് നടപടി സ്വീകരിക്കണം എന്ന് ആവശ്യപെട്ട് നിവേദനം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയത്.എന്നാല്‍ കേരളം ഇപ്പോഴും പരീക്ഷകള്‍ മാറ്റിവെയ്ക്കില്ല എന്ന നിലപാടില്‍ തന്നെയാണ്.ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒക്കെ നിവേദനവും നല്‍കിയിട്ടുണ്ട്.എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കടുംപിടിത്തം തുടരുകയാണ്.

Trending News