കേന്ദ്രത്തെ തള്ളി കേരളം; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരളത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലയെന്ന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  

Last Updated : Mar 19, 2020, 09:53 AM IST
കേന്ദ്രത്തെ തള്ളി കേരളം; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനനന്തപുരം: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ച് കേന്ദ്രംതീരുമാനമെടുത്തെങ്കിലും കേരളത്തില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

കേരളത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലയെന്ന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശം അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Also read: Corona: ഡല്‍ഹിയില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു!

കേന്ദ്രത്തിന്‍റെ ഈ സര്‍ക്കുലര്‍ താന്‍ കണ്ടിട്ടില്ലെന്നും മധ്യമങ്ങള്‍ ആവശ്യമില്ലാതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

കൊറോണ വൈറസ്‌ പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനായിരുന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Also read: COVID 19: പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്ന്; ആകാംക്ഷയോടെ രാജ്യം

പരീക്ഷകള്‍ മാര്‍ച്ച് 31 ന് ശേഷം നടത്താന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ 31 വരെനടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്.

കൂടാതെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പുന:പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും പരീക്ഷകള്‍ തുടങ്ങുമെന്നാണ്റിപ്പോര്‍ട്ട്.

യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.

Trending News