Thiruvananthapuram KSRTC Issue: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ; കാർ കുറുകെ 20 മിനിട്ടോളം നിർത്തിയിട്ടു

കാറുടമ മദ്യപിച്ചിരുന്നുവെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞത്. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു കളയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 26, 2024, 03:49 PM IST
  • തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ.
Thiruvananthapuram KSRTC Issue: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ; കാർ കുറുകെ 20 മിനിട്ടോളം നിർത്തിയിട്ടു

തിരുവനന്തപുരം:തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് ദമ്പതികൾ. ബസ് ഇടിക്കാൻ പോയെന്നാരോപിച്ചായിരുന്നു തർക്കം. 20 മിനിട്ടോളം കാർ കുറുകെയിട്ട് ബസ് തടഞ്ഞിട്ടു. ഡ്രൈവറും യാത്രക്കാരും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ദമ്പതികൾ മാറാൻ തയ്യാറായില്ല.

കാറുടമ മദ്യപിച്ചിരുന്നുവെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞത്. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു കളയുകയായിരുന്നു. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞു നിർത്തിയത്.

Trending News