Covid Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, 3,047 പേര്‍ക്കുകൂടി വൈറസ് ബാധ

കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. 

Written by - Zee Hindustan Malayalam Desk | Last Updated : Dec 28, 2020, 06:50 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 3,047 പേര്‍ക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,990 ആയി.
  • രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Covid Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്,  3,047 പേര്‍ക്കുകൂടി വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. 

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വൈറസ് ബാധയില്‍  ഉണ്ടായ വര്‍ദ്ധനവില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. എന്നാല്‍, ഒരേസമയം, പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും കുറവ് കാണുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍   3,047 പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍കോട് 37  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  2,707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍കോട് 35  എന്നിങ്ങനെയാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

30  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14  മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2,990 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ  32,869  സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ  77,27,986    സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍കോട് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,174 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,460 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1116 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also read: കോവിഡ് വാക്സിൻ ഉപയോഗത്തിന് അടുത്തയാഴ്ച അനുമതി ലഭിച്ചേക്കും, 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ

ഇന്ന് ഒരു  പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 465  ഹോട്ട് സ്പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (KK Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News