'കൊറോണയ്ക്കെന്ത് ബെല്ലിഡാൻസ്', കോവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ഡിജെയും നിശാപാർട്ടിയും

ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് പോലീസ് പറയുന്നത്.

Last Updated : Jul 4, 2020, 01:54 PM IST
'കൊറോണയ്ക്കെന്ത് ബെല്ലിഡാൻസ്', കോവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ഡിജെയും നിശാപാർട്ടിയും

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വ്യവസായിയുടെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും മദ്യസത്കാരവും. ശാന്തന്‍പാറയ്ക്കുസമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ ശാന്തന്‍പാറ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. 

കേരളത്തിലെ കൊറോണ രോഗികൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നത് ആശങ്ക സരിസ്ത്ഥിക്കുന്നു. ഇന്നലെ മാത്രം കേരളത്തിൽ റിപ്പോർട് ചെയ്തത് 211 കേസുകളാണ്.

ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂണ്‍ 28-ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി.ജെ. പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളമാണ് നീണ്ടുനിന്നത്. ആഘോഷത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് പോലീസ് പറയുന്നത്.

Also Read: കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയത് ചൈനയല്ല, തങ്ങളെന്ന് WHO

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. എന്നിട്ടും ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തില്ല. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു. ഇതുപോലുള്ള പിഴവുകൾ പോലീസ് പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഉയരാനുള്ള സാഹചര്യമുണ്ടാകും

Trending News