P Balachandran: മൈക്ക് ഓപ്പറേറ്ററുടെ മുഖത്ത് നോക്കി തെറി വിളിക്കുന്ന സംസ്കാരം വളരുന്നു; മുഖ്യമന്ത്രിയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി ബാലചന്ദ്രൻ

CPI MLA P Balachandran about CM Pinarayi Vijayan: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പി ബാലചന്ദ്രന്റെ വിമർശനം. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2024, 12:26 PM IST
  • മൈക്കിന്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നതെന്ന് പി. ബാലചന്ദ്രൻ പറഞ്ഞു.
  • ബുക്കിംഗ് താരിഫിൽ മാറ്റങ്ങൾ വരുത്തണമെന്ന് പി ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
  • ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സിപിഐ കടുത്ത അതൃപ്തിയിലാണ്.
P Balachandran: മൈക്ക് ഓപ്പറേറ്ററുടെ മുഖത്ത് നോക്കി തെറി വിളിക്കുന്ന സംസ്കാരം വളരുന്നു; മുഖ്യമന്ത്രിയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി ബാലചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തു നോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നു വന്നിരിക്കുന്നുവെന്നാണ് പി ബാലചന്ദ്രന്റെ വിമർശനം. മൈക്കിന്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുക്കിംഗ് താരിഫിൽ മാറ്റങ്ങൾ വരുത്തണമെന്ന് പി ബാലചന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും വിവാദമായിരുന്നു. പാർലമെൻറ് തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മൈക്ക് വിവാദം ഉൾപ്പെടെ തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ എംഎൽഎയുടെ ഒളിയമ്പ് എന്നതാണ് ശ്രദ്ധേയം. 

ALSO READ: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കും

സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും സിപിഐ വിമർശനമുന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News