Hanging death: സിപിഎം ബ്രാഞ്ച് അംഗത്തെ എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Death: ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 12, 2023, 04:02 PM IST
  • കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
  • ചങ്ങരംകുളം കാർഷിക വികസന ബാങ്കിലെ ജീവനക്കാരനക്കാരനായിരുന്നു മരിച്ച കൃഷ്ണകുമാർ
  • ചങ്ങരംകുളം പോലീസ് എത്തി പരിശോധന നടത്തി
Hanging death: സിപിഎം ബ്രാഞ്ച് അംഗത്തെ എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ആലംകോട് ബാങ്ക് ജീവനക്കാരനെ എകെജി സാംസ്കാരിക കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാർട്ടി പ്രവർത്തകനുമാണ്.

കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കൾ വീടിന് സമീപത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തിൽ തിരഞ്ഞ് വന്നപ്പോഴാണ് വായനശാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്കിലെ ജീവനക്കാരനക്കാരനായിരുന്നു മരിച്ച കൃഷ്ണകുമാർ. ചങ്ങരംകുളം പോലീസ് എത്തി പരിശോധന നടത്തി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

തൃശൂരിൽ മൂന്നംഗ കുടുംബം ലോഡ്ജിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തൃശൂർ: മൂന്നംഗ കുടുംബത്തെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ മലബാര്‍ ടവര്‍ ഗസ്റ്റ് ഹൗസ് എന്ന ലോഡ്ജിലെ മുറിയിലാണ് മൂവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

ഇതിൽ സന്തോഷ് പീറ്റർ ഫാനിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ ബെഡിലും മകളെ ബാത്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും അതിനാൽ ജീവനൊടുക്കുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പുള്ളത്. തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇവർ ജൂൺ നാലാം തിയതിയാണ് തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഏഴാം തീയതി രാത്രി റൂം ഒഴിയുമെന്ന് ഇവർ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടര്‍ന്ന്  അന്വേഷിച്ചെത്തിയ  ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തൃശൂർ ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മുറി ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് മൂവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News