തിരുവനന്തപുരം: തുടർച്ചയായുണ്ടാകുന്ന ആഭ്യന്തര വകുപ്പ് വീഴ്ചകൾ ചൂണ്ടിക്കാണിച്ച് സി.പി.എം തിരുവനന്തപുരം ഏരിയാ സമ്മേളനത്തിൽ വിമർശനം. സംസ്ഥാന പോലീസ് സർക്കാരിനെ നാണം കെടുത്തുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം.
മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പായിട്ടും ഉണ്ടായിട്ടുള്ള വീഴ്ചകളായിരുന്നു പ്രധാനമായും അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. ആറ്റിങ്ങലിലെ പിങ്ക് പോലീസ് വിവാദം, കൊച്ചിയിലെ പീഢനം, തുടങ്ങി നിരവധി വിവാദങ്ങളാണ് സമീപകാലത്തായി പോലീസുണ്ടാക്കിയത്.
ആലുവയിൽ ഗാർഹിക പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയയുടെ കേസിലും പ്രതിക്കൂട്ടിൽ ആലുവ സി.ഐ ആയിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് നീക്കുന്നതടക്കമുള്ളവ ചെയ്യുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ ആവർത്തിക്കുന്നതാണ് സ്ഥിരം സംഭവം.
മോൻസൺ മാവുങ്കലിൻറെ പുരാവസ്തു തട്ടിപ്പ് പോലും കണ്ടെത്താനും നടപടി എടുക്കാനും സംസ്ഥാന പോലീസ് വൈകിയെന്നാണ് കണ്ടെത്തൽ. സംസ്ഥാന പോലീസിൽ ഏതാണ്ട് 744 പേർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...