Alappuzha: ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്‌ത് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പെ ബൈപ്പാസിന്റെ മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിൽ വിള്ളൽ കണ്ടെത്തി.വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം അനുസരിച്ച് ബൈപ്പാസിന് തകരാറില്ല.
വിള്ളൽ കണ്ടെത്തിയതിനെ തുറന്നുള്ള പരിശോധന ഇപ്പോഴും തുടരുന്നു. വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് 2 ആഴ്ചയോളം നിരീക്ഷിക്കനാണ് ഇപ്പോഴുള്ള തീരുമാനം. വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്. പരിശോധന ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു. ബൈപാസ് ഉദ്ഘാടനം (Bypass)ചെയ്യുന്നതിന് മുമ്പ് പാതയുടെ ഭാര പരിശോധന നടത്തിയ അതെ സംഘം തന്നെയാണ് വിള്ളലുകളും പരിശോധിച്ചത്.
ALSO READ: Alappuzha Bypass ൽ വാഹനപകടം; ലോറി ടോൾ ബൂത്ത് ഇടിച്ച് തകർത്തു
20 വർഷങ്ങൾക്ക് മുമ്പ് ബൈപ്പാസിന്റെ നിർമ്മാണം (Construction) ആരംഭിച്ച ഘട്ടത്തിൽ നിർമ്മിച്ച അടിപ്പാതകളിൽ ഒന്നാണ് ഇത്. കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും പരിശോധന നടത്തിയ സംഘം പെയിന്റ് ഇളകിയതാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പരിസരത്ത് കൂടുതൽ വിള്ളലുകൾ കണ്ടത്തിയതിനെ തുടർന്ന് വിദഗ്ത സംഘം പരിശോധന നടത്തുകയായിരുന്നു.
ALSO READ:Alappuzha Bypass: ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു
അഞ്ചു മീറ്ററോളം നീളമുള്ള ഒരു വിള്ളലും നാല് ചെറിയ വിള്ളലുകളുമാണ് പത്തായത്തിൽ കണ്ടെത്തിയിട്ടുള്ളത്. കോൺക്രീറ്റിലെ (Concrete)വിള്ളലുകൾ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന പ്രൊഫൊമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...