Mahila Association : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ്‌ സുജാതയെ തെരഞ്ഞെടുത്തു

നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററായിരുന്നു സി എസ്‌ സുജാത. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 04:00 PM IST
  • സംസ്ഥാന കമ്മിറ്റിയാണ് സി എസ്‌ സുജാതയെ തെരഞ്ഞെടുത്തത്.
  • നിലവിലെ സെക്രട്ടറി അഡ്വ പി സതീദേവി (Adv P Sathidevi) വനിതാ കമ്മീഷൻ അധ്യക്ഷയായതിനെ തുടർന്നാണ്‌ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്‌.
  • നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററായിരുന്നു സി എസ്‌ സുജാത.
  • ട്രഷറർ സ്ഥാനത്തക്ക്‌ ഇ പത്‌മാവതിയെയും (കാസർകോട്‌) തെരഞ്ഞെടുത്തു.
Mahila Association : ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ്‌ സുജാതയെ തെരഞ്ഞെടുത്തു

THiruvananthapuram : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (Mahila Association) സംസ്ഥാന സെക്രട്ടറിയായി (State Secretary ) സി എസ്‌ സുജാതയെ തെരഞ്ഞെടുത്തു.  സംസ്ഥാന കമ്മിറ്റിയാണ് സി എസ്‌ സുജാതയെ  തെരഞ്ഞെടുത്തത്.  നിലവിലെ സെക്രട്ടറി അഡ്വ പി സതീദേവി (Adv P Sathidevi) വനിതാ കമ്മീഷൻ അധ്യക്ഷയായതിനെ തുടർന്നാണ്‌ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്‌. 

നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററായിരുന്നു സി എസ്‌ സുജാത. മുമ്പ് എംപി യായും പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ സ്ഥാനത്തക്ക്‌  ഇ പത്‌മാവതിയെയും (കാസർകോട്‌) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടി തന്നെ സ്ഥാനത്ത് തുടരും. സംസ്ഥാന കമ്മിറ്റി യോഗത്തിൽ  അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി,  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആർ ബിന്ദു എന്നിവരും പങ്കെടുത്തു.

ALSO READ: K Sudhakaran | അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ശുപാർശ

സി എസ്‌ സുജാത   എസ് എഫ് ഐ യിലൂടെയാണ്‌  രാഷ്ട്രീ പ്രവർത്തനം ആരംഭിച്ചത്‌. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർഥിനി പ്രതിനിധിയായിരുന്നു.1986 ൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയായിരുന്നു. പ്രഥമ ആലപ്പുഴജില്ല കൗൺസിൽ അംഗമായിരുന്നു. തുടർന്ന്‌ 1995 മുതൽ 2004 വരെ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻ്ന്റുമായി. 2004ൽ മാവേലിക്കരയിൽനിന്ന്‌ പാർല്‌മെന്റ്‌ മെമ്പറുമായി.

ALSO READ: Monson Mavunkal : മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് കെ.സുരേന്ദ്രൻ

 
സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻറ്, മിനിമം വേജസ് ബോർഡ് ഉപദേശക ബോർഡ് അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. 

ALSO READ: പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം; ബുക്കിംഗിന് ഓൺലൈൻ സംവിധാനം

ആലപ്പുഴ  ചാരും മൂട്‌ വള്ളിക്കുന്നം എ ജി ഭവനിലാണ്‌ താമസം. റെയിൽവേ മജിസ്ട്രേട്ടായി പ്രവർത്തിക്കുകയായിരുന്ന ജി ബേബി യാണ് ഭർത്താവ്. (യു എൻ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി ചെയ്യുന്ന കാർത്തിക മകളും ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ  ഫുട്‌ബോൾ  ഇൻഡസ്ട്രീസ് എം ബി എ ചെയ്യുന്ന ആർ ശ്രീരാജ് മരുമകനുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News