Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടതിൻറെ ഫലമായി കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.

Written by - Zee Malayalam News Desk | Last Updated : Oct 25, 2024, 08:08 AM IST
  • 'ദാന' ചുഴലിക്കാറ്റിന്‍റെ ഫലമായി കേരളത്തിൽ ഇന്നും അതിശക്ത മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
  • 4 ജില്ലകളിൽ ആണ് ഇ്നന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Cyclone Dana Updates: ദാന കരതൊട്ടു; ഒഡിഷയിൽ കാറ്റും മഴയും, മിന്നൽപ്രളയ മുന്നറിയിപ്പ്, കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത

കൊൽക്കത്ത: തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായി റിപ്പോർട്ടുണ്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും. പശ്ചിമ ബം​ഗാൾ, ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നതായും കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വിഴുന്നതായും റിപ്പോർട്ട്. അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡിഷയിൽ 16 ജില്ലകൾക്കാണ് പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. 

രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി 6 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

Also Read: PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്

 

അതേസമയം 'ദാന' ചുഴലിക്കാറ്റിന്‍റെ ഫലമായി കേരളത്തിൽ ഇന്നും അതിശക്ത മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 4 ജില്ലകളിൽ ആണ് ഇ്നന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബർ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News