തിരുവന്തപുരം: അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നിഷേധിച്ചതോടെ സഹകരണ മേഖല കടുത്ത പ്രതിസന്ധിയില്‍. ആർ.ബി.ഐ തീരുമാനത്തിനെതിരെ ബുധനാഴ്ച ലോണ്‍ സഹകരണ ബാങ്കുകള്‍ അടച്ചിട്ട് പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സഹകരണബാങ്കുകളില്‍ പണം എത്താത്ത സാഹചര്യത്തെത്തുടര്‍ന്ന് വായ്പാ വിതരണം മുടങ്ങി. നോട്ടുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വായ്പയുടെ തിരിച്ചടവും ഏതാണ്ടു മുടങ്ങിയ അവസ്ഥയാണ്. ഇതാണ് പ്രാഥമിക സംഘങ്ങള്‍ അടക്കമുള്ള സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുള്ളത്.
അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിനോ നിക്ഷേപം സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.