Dengue Fever Death: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; തൃശൂരിൽ 53കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Dengue Fever Death: ചെറുതുരുത്തി ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ പണ്ടാരത്തിൽപടി കോളനിയിൽ അമ്മാളുകുട്ടി (54) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 12:19 PM IST
  • തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്
  • എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലിൽ ജോലി ചെയ്യുന്നതിനിടയിലാണ് പനി ബാധിച്ചത്
  • എറണാകുളത്ത് ചികിത്സ നൽകിയെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു
Dengue Fever Death: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; തൃശൂരിൽ 53കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ചെറുതുരുത്തി ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ പണ്ടാരത്തിൽപടി കോളനിയിൽ അമ്മാളുകുട്ടി (54) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലിൽ ജോലി ചെയ്യുന്നതിനിടയിലാണ് പനി ബാധിച്ചത്. എറണാകുളത്ത് ചികിത്സ നൽകിയെങ്കിലും ഭേദമാകാത്തതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ജനാധിപത്യ മഹിള അസോസിയേഷൻ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പ്രവർത്തകയായിരുന്നു അമ്മാളുകുട്ടി. മക്കൾ: പ്രഭുദേവ്, പ്രജിഷ (അമ്പിളി). മരുമക്കൾ: ശ്രുതി, പ്രമോദ്. സംസ്ഥാനത്ത് മഴക്കാല രോ​ഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് ജാ​ഗ്രത നിർദേശം നൽകി.

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Monsoon Infections: മഴ കനക്കുന്നു, രോ​ഗങ്ങളും പരക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെള്ളക്കെട്ടുള്ളതിനാലും ഓടകളും മറ്റും നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാലും എലിപ്പനിക്കെതിരെയും പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, സന്നദ്ധ-രക്ഷാ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂടുതൽ ജാ​ഗ്രത പുലർത്തണം. വെള്ളപ്പൊക്കവും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരും ശ്രദ്ധ പുലർത്തണം. മലിനമാകാന്‍ സാധ്യതയുള്ള ജല സ്രോതസുകൾ, വെള്ളക്കെട്ട്, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയുമായി സമ്പര്‍ക്കമുണ്ടായാല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ഇറങ്ങരുത്. മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കാൻ പൊതു ജനങ്ങളും ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും മലിനജലവുമായി മുറിവുകൾ സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളെല്ലാം ബ്ലീച്ചിങ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ഇൻഫ്ലുവൻസ വൈറസ് ബാധ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയ രോ​ഗം വേ​ഗത്തിൽ പിടിപെടാൻ സാധ്യതയുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. മുതിര്‍ന്നവരും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കും. പനി ബാധിച്ചാല്‍ മെഡിക്കൽ സ്റ്റോറിൽ നിന്നും സ്വയം ഗുളിക വാങ്ങിക്കഴിക്കാതെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News