അന്ന് സി.പി.എം പറഞ്ഞിരുന്നോ? ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന്?

ഒടുവിൽ പാർട്ടിയിൽ നിന്നും ഗൗരിയമ്മയെ പുറത്താക്കുന്നതിലേക്ക് വരെ അത് എത്തിച്ചു

Written by - Zee Hindustan Malayalam Desk | Last Updated : May 11, 2021, 11:07 AM IST
  • അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന നായനാർ ഒാർമക്കുറവ് മൂലമാകാം അവർ അങ്ങിനെ പറഞ്ഞതെന്നാണ് പ്രതികരിച്ചത്.
  • കളവും,സത്യ വിരുദ്ധവുമാണ് അതെന്ന് നായനാർ ആവർത്തിച്ചു.
  • വി.എസ് ഇത് സംബന്ധിച്ച് പ്രസ്താവനകൾ ഒന്നും നടത്തിയില്ല.
  • പാർട്ടി വിട്ട ഗൗരിയമ്മയെ തിരികെ പാർട്ടിയിൽ എത്തിക്കണമെന്നതിൽ ഏറ്റവും അധികം താത്പര്യം വി.എസിനായിരുന്നു
അന്ന് സി.പി.എം പറഞ്ഞിരുന്നോ? ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന്?

തിരുവനന്തപുരം: ആലപ്പുഴ സ്വാശ്രയ സമിതിയായിരുന്നു 1994-ൽ ഗൗരിയമ്മയെ ( Kr Gowriamma) സി.പി.എമ്മിൽ നിന്നും പുറത്തേക്ക് തെറിപ്പിച്ച ഏറ്റവും വലിയ ഘടകം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും,മന്ത്രി എം.വി രാഘവനും ചേർന്നായിരുന്നു ആലപ്പുഴയിൽ സ്വാശ്രയ സമിതി രൂപീകരിച്ചത്. ഇതിൻറെ ഭാരവാഹിത്വം ഒഴിവാക്കണമെന്ന് സി.പി.എം ആവർത്തിച്ച് ആവർത്തിച്ച് ഗൗരിയമ്മയോട് പറഞ്ഞിരുന്നെങ്കിലും കേട്ടില്ല.

ഒടുവിൽ പാർട്ടിയിൽ നിന്നും ഗൗരിയമ്മയെ പുറത്താക്കുന്നതിലേക്ക് വരെ അത് എത്തിച്ചു. അതിനിടയിലാണ് പാർട്ടിയിലെ ചിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അവർ രംഗത്തെത്തിയത്.1987ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പി.കെ വാസുദേവൻ നായരും,വി.എസ് അച്യുതാനന്ദനും തൻറെ തൻറെ മണ്ഡലത്തിലെത്തി തന്നെ മുഖ്യ മന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നതായി അവർ വെളിപ്പെടുത്തി.

ALSO READഒരു ചരിത്രത്തിന് തിരശ്ശീല വീഴുന്നു: കെ.ആർ. ഗൗരിയമ്മ അന്തരിച്ചു

എന്നാൽ സി.പി.എം അത് തള്ളിക്കളഞ്ഞു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന നായനാർ ഒാർമക്കുറവ് മൂലമാകാം അവർ അങ്ങിനെ പറഞ്ഞതെന്നാണ് പ്രതികരിച്ചത്. കളവും,സത്യ വിരുദ്ധവുമാണ് അതെന്ന് നായനാർ ആവർത്തിച്ചു. എന്നാൽ വി.എസ് ഇത് സംബന്ധിച്ച് പ്രസ്താവനകൾ ഒന്നും നടത്തിയില്ല.

ALSO READ:Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു 

ഒരർഥത്തിൽ പാർട്ടി വിട്ട ഗൗരിയമ്മയെ തിരികെ പാർട്ടിയിൽ എത്തിക്കണമെന്നതിൽ ഏറ്റവും അധികം താത്പര്യം വി.എസിനായിരുന്നു എന്ന് വേണം പറയാൻ. ഒടുവിൽ നാളുകൾക്ക് ശേഷം അവർ എ.കെ.ജി. സെൻററിലെത്തുമ്പോൾ വി.എസ് അവിടെ ഉണ്ടായിരുന്നില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News