News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 06:28 PM IST
  • Back Door Appointment : പിൻവാതിൽ നിയമനത്തിനെതിരെ മാർച്ചുമായി എത്തിയ Yuva Morcha പ്രവർത്തകർ Secretariat ന്റെ അകത്തേക്ക് ചാടി കയറി
  • Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി
  • Sunny Leone's Arrest: വഞ്ചന കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,,ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി
  • Koo App എന്താണ്? Twitter നെ ഇന്ത്യ വിലക്കുമോ? അറിയാം Koo App നെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച്
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Back Door Appointment : പിൻവാതിൽ നിയമനത്തിനെതിരെ മാർച്ചുമായി എത്തിയ Yuva Morcha പ്രവർത്തകർ Secretariat ന്റെ അകത്തേക്ക് ചാടി കയറി
സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെയും നിയമനം തേടിയും  Secretariat ന്റെ പടിവാതിക്കൽ നടക്കുന്ന PSC Rank Holders ന്റെ സമരത്തിന് പിന്തുണയുമായിയെത്തിയ യുവ മോർച്ചയുടെ മാർച്ചിൽ സംഘർഷം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ മതിലും ചാടി ഉള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു.

Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി
നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ  രാജ്യങ്ങളിലെ ജനങ്ങളുടെ ഇന്ധന ഉപഭോഗം വളരെ കുറവായതിനാൽ ഇന്ത്യയുമായി  താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Sunny Leone's Arrest: വഞ്ചന കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,,ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി
വഞ്ചന കേസിൽ നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടീസ് നൽകാതെ താരത്തെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്നായിരുന്നു കേസ്.

China's Movements: തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണന്ന് അമേരിക്ക,അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ നിലപാടിന് കടുത്ത വിമർശനം
അയൽ രാജ്യങ്ങളെ ഭീക്ഷണിപ്പെടുത്തി നിർത്തുന്ന ചൈനീസ് നിലപാടിനെതിരെ മുണ്ടുമുറുക്കി അമേരിക്ക. എഷ്യൻ ഭൂഖണ്ഡ‍ത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക വിമർശിച്ചു. ചൈനയുടെ ഒാരോ നീക്കവും സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി.

Koo App എന്താണ്? Twitter നെ ഇന്ത്യ വിലക്കുമോ? അറിയാം Koo App നെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച്
Twitter പോലെ തന്നെ ഇന്ത്യയിൽ നിർമിതമായ ഒരു മൈക്രോ ബ്ലോ​ഗിങ് സൈറ്റും ആപ്പുമാണ് Koo. നിലവിൽ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതിന് കൂ ആപ്പ് ഉപയോ​ഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതോടൊപ്പം കേന്ദ്രത്തിലെ നിരവധി മന്ത്രിമാരും അവരുടെ കീഴിലുള്ള മന്ത്രാലയങ്ങളും കൂവിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 

IPL 2021: RCB യുടെ Batting Consultant ആയി Sanjay Bangar നിയമിച്ചു
മുൻ ഇന്ത്യൻ ടീം ബാറ്റിങ് പരശീലകനായിരുന്ന സഞ്ജെയ് ബാങറെ IPL ടീമായ Royal Challengers Bangalore തങ്ങളുടെ Batting Consultant ആയി നിയമിച്ചു. ഈ വർഷം നടക്കാൻ പോകുന്ന സീസണിലേക്കാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ബാങ്റെ RCB ബാറ്റിങ് പരശീലകനായി തെരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News