തൊടുപുഴയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈവശഭൂമിയിലെ കൃഷി നശിപ്പിച്ചെന്നു പരാതി

തൊടുപുഴയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈവശഭൂമിയിലെ കൃഷി നശിപ്പിച്ചെന്നു പരാതി

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 29, 2022, 04:39 PM IST
  • വനം വകുപ്പുദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിമാറ്റിയതെന്ന് സ്ഥലമുടമകൾ ആരോപിച്ചു.
  • വിളകൾ വെട്ടി നശിപ്പിച്ചതിനെ തുടർന്നാണ് സ്ഥലം ഉടമകൾ ഫോറസ്ററ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്.
  • പ്രതിഷേധക്കാരുമായി ചർച്ച നടത്തി പരാതി സ്വീകരിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തൊടുപുഴയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈവശഭൂമിയിലെ കൃഷി നശിപ്പിച്ചെന്നു പരാതി

ഇടുക്കി: തൊടുപുഴയിൽ വനം വകുപ്പ്  ഉദ്യോഗസ്ഥർ അനധികൃതമായി കൈവശഭൂമിയിലെ കൃഷി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷകർ കാളിയാർ റേഞ്ച് ഓഫീസിൽ പ്രതിഷേധിച്ചു. പതിറ്റാണ്ടുകളായി താമസിച്ചു കൃഷി ചെയ്തുവരുന്ന പുരയിടത്തിലെ റബർ മരങ്ങളും തെങ്ങുകളുമാണ് വനം വകുപ്പുദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പുമില്ലാതെ വെട്ടിമാറ്റിയതെന്ന് സ്ഥലമുടമകൾ ആരോപിച്ചു.

കൈവശ ഭൂമിയിലെ വിളകൾ വെട്ടി നശിപ്പിച്ചതിനെ തുടർന്നാണ് സ്ഥലം ഉടമകൾ ഫോറസ്ററ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്. 45 വർഷങ്ങളായി താമസിച്ച് കൃഷി ചെയ്തു വരുന്ന പുരയിടത്തിലെ റബർ മരങ്ങളും തെങ്ങുകളും വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ വെട്ടി മാറ്റുകയായിരുന്നു എന്ന് സ്ഥലം ഉടമകൾ പറയുന്നു. രണ്ട് റബർ മരങ്ങളും ആറു തെങ്ങുകളുമാണ് വെട്ടിയത്.

Read Also: കർഷകരെല്ലാം കൈയേറ്റക്കാരോ? സിങ്കുകണ്ടത്ത് സമരത്തിന്റെ രൂപം മാറുന്നു

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി ചർച്ച നടത്തി  പരാതി സ്വീകരിച്ചതിനെ തുടർന്നാണ്  പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ച് വനം വകുപ്പ്  ഉദ്യോഗസ്ഥരും പോലീസിൽ പരാതി നൽകി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News