Fever Death: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ചികിത്സ തേടിയത് 12,678 പേർ, 145 പേർക്ക് ഡങ്കി

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്. 2,373 പേർക്കാണ് മലപ്പുറം ജില്ലയിൽ പനി റിപ്പോർട്ട് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 08:25 PM IST
  • മഞ്ഞപ്പിത്തം ബാധിച്ചും ഷിഗെല്ല ബാധിച്ചും ഒരോ മരണം റിപ്പോർട്ട് ചെയ്തു.
  • 12,678 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്.
Fever Death: സംസ്ഥാനത്ത് പനി ബാധിച്ച് നാല് മരണം; ചികിത്സ തേടിയത് 12,678 പേർ, 145 പേർക്ക് ഡങ്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് നാല് പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഷിഗെല്ല ബാധിച്ചും ഒരോ മരണം റിപ്പോർട്ട് ചെയ്തു. 12,678 പേരാണ് ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയത്. 145 പേർക്ക് ഡെങ്കിപ്പനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്. 2,373 പേർക്കാണ് മലപ്പുറം ജില്ലയിൽ പനി റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന രോഗികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 

Kerala rain: സംസ്ഥാനത്ത് ഇനി പേമാരി; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. കാസർ​ഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നത്. 

നാളെ (19-07-2024) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 21ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News