FIFA World Cup 2022: അർജന്റീന-ബ്രസീൽ അടി; ഒടുവിൽ പോലീസ് കേസെടുത്തു

വീഡിയോയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 05:09 PM IST
  • എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു
  • രണ്ടുവാഹനങ്ങളിലായി എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു
  • യുവാക്കൾ തമ്മിൽ ഉന്തും തള്ളും തല്ലുമുണ്ടായി
FIFA World Cup 2022: അർജന്റീന-ബ്രസീൽ അടി; ഒടുവിൽ പോലീസ് കേസെടുത്തു

കൊല്ലം:  ജില്ലയിൽ ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ ബഹളത്തിൽ പോലീസ് കേസെടുത്തു. ബ്രസീൽ-അർജൻറീന ടീമുകളുടെ പേരിലുണ്ടായ തർക്കമാണ് ഒടുവിൽ അടിയിലേക്ക് എത്തിയത്. സംഭവത്തിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

വീഡിയോയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് ശക്തികുളങ്ങര സെമിത്തേരി ഭാഗത്ത് വെച്ചായിരുന്നു സംഭവം ഇടയ്ക്കിടെ ഇരു ടീമുകളുടെയും ആരാധകർ തമ്മിലാണ് തർക്കം മുറുകിയത്.

ALSO READ : Qatar World Cup 2022: കളമൊഴിഞ്ഞിട്ടും ലോകകപ്പിനിടെ ബെക്കാം വിവാദത്തിൽ; താരത്തെ വെല്ലുവിളിച്ച് ബ്രിട്ടനിലെ ജനപ്രിയ കൊമേഡിയൻ

രണ്ടുവാഹനങ്ങളിലായി ആഹ്ലാദാരവങ്ങളോടെ എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു. യുവാക്കൾ തമ്മിൽ ഉന്തും തള്ളും തല്ലുമുണ്ടായി. നാട്ടുകാർ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെക്കഴിഞ്ഞാണ് സംഘർഷത്തിന് അയവ് വന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News