ഇടുക്കി: മൂന്നാറിൽ എസ്റ്റേറ്റ് ലയത്തിൽ വീണ്ടും തീപിടിത്തം. നെറ്റിക്കുടി സെൻട്രൽ ഡിവിഷനിലെ ലയങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. ലയങ്ങളിലെ ആളുകൾ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും പൂർണ്ണമായി കത്തിനശിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു നെറ്റിക്കുടി സെൻട്രൽ ഡിവിഷനിൽ തീപിടിത്തമുണ്ടായത്. പത്തോളം വീടുകളാണ് ലയത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നത്. അവ പൂർണമായി കത്തിനശിച്ചു. ലയത്തിലെ താമസക്കാരിലൊരാൾ പുലർച്ചെ പുക ഉയരുന്നത് ശ്രദ്ധിച്ചതാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചത്. കുടുംബങ്ങളെ വിളിച്ചുണർത്തിയതോടെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെട്ടു.
ALSO READ: സംസ്ഥാനത്ത് ചൂട് കനത്തുതന്നെ; ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ
പ്രദേശത്ത് മൊബൈൽ നെറ്റ് വർക്ക് കുറവാണ്. അതിനാൽ അഗ്നിരക്ഷാസേനയെ വിവരം അറയിക്കാൻ താമസിച്ചു. സംഭവ ശേഷം അഗ്നിരക്ഷാസേന എത്തിയെങ്കിലും ലയം പൂർണമായും കത്തി നശിച്ചു. സമീപകാലത്ത് ഇത് നാലാം തവണയാണ് ലയങ്ങൾക്ക് തീ പടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.