പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച് ഫയർഫോഴ്സ്. രണ്ട് കുട്ടികളാണ് പുഴയ്ക്ക് നടുവിൽ കുടുങ്ങിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് കുട്ടികളെ രക്ഷിച്ചത്. സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് പേരാണ് പുഴയിൽ കുടുങ്ങിയത്. ഇതിൽ ഒരാൾ രക്ഷപ്പെടുകയും മറ്റ് രണ്ട് പേർ പുഴയ്ക്ക് നടുവിൽ കുടുങ്ങുകയായിരുന്നു. മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ പുഴയിൽ കുടുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികളെ രക്ഷിക്കാനായത്. പുഴയിൽ ഏണിവെച്ചുകൊണ്ട് അതിലൂടെ കുട്ടികളെ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു.
Kerala rain: മഴയുടെ തീവ്രത കുറയുന്നു; വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് മുന്നറിയിപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും (21-07-2024) മറ്റന്നാളും (22-07-2024) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള - തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.