ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു

കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും. 

Last Updated : Sep 24, 2018, 02:53 PM IST
ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒക്ടോബര്‍ 6 വരെ റിമാന്‍ഡില്‍. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് അയാളെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. 

കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും. അതേസമയം കസ്റ്റഡിയില്‍ വെച്ച് ബലപ്രയോഗത്തിലൂടെ തന്‍റെ വസ്ത്രങ്ങള്‍ വാങ്ങിയെന്ന് ഫ്രാങ്കോ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിഷപ്പിനെ അടുത്തമാസം ആറുവരെ കോടതി റിമാന്‍ഡു ചെയ്തത്.

 ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്നും കോടതി പറഞ്ഞു. 

Trending News