Fuel Price Today in Kerala: 72 ദിവസത്തിന് ശേഷം പെട്രോൾവില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ

നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യത്ത് പെട്രോളിന്  ഇന്ന് വില കൂടി.  72 ദിവസങ്ങള്‍ക്ക് ശേഷമാണ്  പെട്രോൾ വില  വര്‍ദ്ധിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 12:21 PM IST
  • നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യത്ത് പെട്രോളിന് ഇന്ന് വില കൂടി. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോൾ വില വര്‍ദ്ധിക്കുന്നത്.
  • എന്നാല്‍, ഡീസലിന് കഴിഞ്ഞ ആഴ്ച മുതല്‍ നേരിയ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഡീസലിന് വില കൂട്ടുന്നത്.
  • ഇന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്.
Fuel Price Today in Kerala: 72 ദിവസത്തിന് ശേഷം പെട്രോൾവില കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ

Thiruvananthapuram: നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യത്ത് പെട്രോളിന്  ഇന്ന് വില കൂടി.  72 ദിവസങ്ങള്‍ക്ക് ശേഷമാണ്  പെട്രോൾ വില  വര്‍ദ്ധിക്കുന്നത്.

 എന്നാല്‍, ഡീസലിന് കഴിഞ്ഞ ആഴ്ച മുതല്‍  നേരിയ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ  ഇത് നാലാം തവണയാണ് ഡീസലിന് വില  (Fuel Price) കൂട്ടുന്നത്. ഇന്ന്  പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ്  കൂട്ടിയത്. 

കൊച്ചിയിൽ ഇന്ന്   പെട്രോൾ വില 101 രൂപ 57 പൈസയായി. ഡീസലിന്   94 രൂപ 46 പൈസയാണ്  പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 63 പൈസയും ഡീസലിന് 96 രൂപ 40 പൈസയുമാണ്. കോഴിക്കോട് 101 രൂപ 90 പൈസയും 98 രൂപ 40 പൈസയുമാണ് യഥാക്രമം പുതിയ വില.

സെപ്റ്റംബര്‍  5നാണ്  അവസാനമായി രാജ്യത്ത്  ഇന്ധനവിലയില്‍ മാറ്റമുണ്ടായത്.  അതിനുശേഷം തുടര്‍ച്ചയായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.   

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

Also Read: Fuel Price: ഇന്ധന വില കുറയുമോ? എന്താണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്...

അതേസമയം,  രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ധന വില 100 രൂപയ്ക്ക് മുകളിലാണ്.   കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്‌,  ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും  ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ചില ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.  ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും  പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. 

Also Read: Fuel Price Today: വരും മാസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കാം...! കാരണമിതാണ്

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത്  എണ്ണക്കമ്പനികള്‍  ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണിയ്ക്കാണ്  പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News