സ്വപ്നയുടെ ബിരുദം വ്യാജം; ഞങ്ങളുടെ വിദ്യാര്‍ത്ഥിനിയല്ല, ബികോമില്ല -സര്‍വകലാശാല

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന സ്വപ്ന സുരേഷി(Swapna Suresh)ന്‍റേത് വ്യാജ ബിരുദമെന്ന് സര്‍വകലാശാല. 

Last Updated : Jul 10, 2020, 06:34 AM IST
  • സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബികോം ബിരുദമില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ സുരക്ഷാ മുദ്രകളില്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ. വിവേക് എസ് സാധെ വ്യക്തമാക്കി.
സ്വപ്നയുടെ ബിരുദം വ്യാജം; ഞങ്ങളുടെ വിദ്യാര്‍ത്ഥിനിയല്ല, ബികോമില്ല -സര്‍വകലാശാല

തിരുവനന്തപുര൦: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന സ്വപ്ന സുരേഷി(Swapna Suresh)ന്‍റേത് വ്യാജ ബിരുദമെന്ന് സര്‍വകലാശാല. 

എയര്‍ ഇന്ത്യ(Air India) സാറ്റ്സില്‍ ഉള്‍പ്പടെയുള്ള ജോലിയ്ക്കായി ഇവര്‍ സമര്‍പ്പിച്ചിരുന്ന സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ വ്യാജമാണെന് തെളിഞ്ഞിരിക്കുന്നത്. മഹാരാഷ്ട്ര(Maharshtra)യിലെ ഡോ. ബാബ സാഹിബ് അംബേദ്‌കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കി ര൦ഗത്തെത്തിയിരിക്കുന്നത്. 

സ്വപ്നയെ സല്യൂട്ട് ചെയ്യാത്ത പോലീസുകാര്‍ക്കെതിരെ അന്ന് സസ്പെന്‍ഷന്‍ ശുപാര്‍ശ!!

എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ടുള്ള കേസില്‍ പോലീസ് പിടിച്ചെടുത്ത ഈ സര്‍ട്ടിഫിക്കറ്റ് കേരളാ ഐടി ഇന്‍ഫ്രാസ്രക്ചര്‍ ലിമിറ്റഡിലും യോഗ്യതയായി കണക്കാക്കിയിരുന്നു.സ്വപ്ന ഞങ്ങളുടെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

മാത്രമല്ല, സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബികോം ബിരുദമില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ സുരക്ഷാ മുദ്രകളില്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ. വിവേക് എസ് സാധെ വ്യക്തമാക്കി. അതേസമയം, UAE കോണ്‍സുലേറ്റ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് നടന്ന സ്വര്‍ണ കടത്ത് കേസ് NIA അന്വേഷിക്കുന്നതിനു ഇന്നലെ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

സ്വപ്ന കേരളം വിട്ടതായി സൂചന, ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി കസ്റ്റംസ്!!

സ്വര്‍ണക്കടത്ത് കേസില്‍ (Gold Smuggling Case) ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ (Ajit Doval) ഇടപെടുന്നു എന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. അന്താരാഷ്ട്ര ബന്ധമുള്ളഈ കേസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അദ്ദേഹം ധനമന്ത്രാലയത്തില്‍ നിന്നും ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Trending News