തിരുവനന്തപുരം: സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വർധിക്കുകയായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 50 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,095 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,210 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ചു. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില നിലവിൽ 90 രൂപയാണ്. ഇന്നലെ സ്വർണ വില ഇടിഞ്ഞെങ്കിലും ഇന്ന് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ സ്വർണം ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായിരുന്നു ഇന്നലത്തെ വില. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയായിരുന്നു.
സ്വർണ്ണവില കുറഞ്ഞു, 2023ലെ ആദ്യ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: സ്വർണ വില കുറഞ്ഞു. വെള്ളി നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 55,040 രൂപയാണ്. ഒരു കിലോഗ്രാം വെള്ളിയുടെ വില 71,300 രൂപയാണ്. ജനുവരി രണ്ട്, തിങ്കളാഴ്ച മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50,600 രൂപയാണ്. ചെന്നൈയിൽ 51,500 രൂപയും ഡൽഹി, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ 50,600 രൂപയുമാണ് സ്വർണ വില.
മുംബൈ, ഡൽഹി, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിൽ ജനുവരി രണ്ടിന് ഒരു കിലോ വെള്ളിയുടെ വില 71,300 രൂപയാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ 74,500 രൂപയാണ്. ഇന്ന് രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,045 രൂപയും ഒരു പവന് 40,360 രൂപയുമാണ് വില. പത്ത് ഗ്രാമിന് 50,450 രൂപയും 100 ഗ്രാമിന് 5,04,500 രൂപയുമാണ് വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...