ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

Train Derails: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 09:04 AM IST
  • ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
  • കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്
  • ആലുവ പാലത്തിനു സമീപം ട്രെയിൻ ട്രാക്ക് മാറുമ്പോഴായിരുന്നു അപകടം
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

കൊച്ചി: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി.  പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ട്രെയിൻ ട്രാക്ക് മാറുമ്പോഴായിരുന്നു അപകടം.  സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  

Also Read: SSLC/ PlusTwo Exam : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയയിലെ എതിർപ്പുകൾ വിദ്യാഭ്യാസമന്ത്രി തള്ളി

അപകടത്തിൽ ട്രെയിനിൻ്റെ അവസാനത്തെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ഇന്നലെ രാത്രി 10:25 ഓടെയായിരുന്നു സംഭവം. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുന്നതിനിടയ്ക്കായിരുന്നു അപകടം. ഇതേ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു.  വിവരമറിഞ്ഞയുടനെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. 

Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ തീവണ്ടികൾ കണ്ണൂർ ഇന്റർസിറ്റി, ഗുരുവായൂർ-തിരുവനന്തപുരം, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം എന്നിവയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News