Hanuman Monkey: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍കുരങ്ങിനെ കണ്ടെത്തി

Hanuman monkey found: കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളിലായി ഇരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2023, 01:08 PM IST
  • മരത്തിന് മുകളിൽ നിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള മൃ​ഗശാല ജീവനക്കാരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
  • വലിയ മരങ്ങളില്‍നിന്നു കൂടുതല്‍ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാല്‍ ഇവയെ പിടിക്കുന്നത് വളരെ ശ്രമകരമാണ്.
  • അക്രമസ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.
Hanuman Monkey: തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലയില്‍നിന്ന് കഴിഞ്ഞ ദുവസം ചാടിപ്പോയ ഹനുമാന്‍കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ നിന്ന് തന്നെയാണ് കുരങ്ങനെ കണ്ടെത്തിയത്. അതിനുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളിലായി ഇരിക്കുകയാണ് കുരങ്ങൻ. മരത്തിന് മുകളിൽ നിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള മൃ​ഗശാല ജീവനക്കാരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ മരങ്ങളില്‍നിന്നു കൂടുതല്‍ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാല്‍ ഇവയെ പിടിക്കുന്നത് വളരെ ശ്രമകരമാണ്. കൂടാതെ ഇവയ്ക്ക് ആരോഗ്യവും കൂടുതലാണ്. അക്രമസ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍നിന്ന് മൃഗശാലയിലേക്കു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് അനിമല്‍ കീപ്പര്‍മാരുടെ കണ്ണുവെട്ടിച്ച് വലിയ മരത്തിലേക്കു ചാടിക്കയറുകയായിരുന്നു. തുടർന്ന് ഓരോ മരങ്ങളിലൂടെ ചാടി കുരങ്ങൻ മൃ​ഗശാലയ്ക്ക് പുറത്തു കടക്കുകയായിരുന്നു. പെണ്‍കുരങ്ങാണ് മൃഗശാലയുടെ മതില്‍ ചാടി ജനവാസമേഖലയിലേക്ക് പോയത്. അക്രമ സ്വഭാവം ഉള്ള കുരങ്ങ് ആയതിനാൽ തന്നെ അതീവ ജാ​ഗ്രത പുലർത്തണമെന്നും കുരങ്ങിനെ കാണുന്നവർ മൃ​ഗശാലയിൽ വിവരം അറിയിക്കണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.  

ALSO READ: കണ്ണൂരിൽ കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായകൾ; രക്ഷിച്ചത് അയൽവാസി

മന്ത്രി ചിഞ്ചുറാണിയെത്തി വ്യാഴാഴ്ച പുതിയ മൃഗങ്ങളെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാനിരിക്കെയായിരുന്നു ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. സമാനമായ രീതിയില്‍ ബംഗാള്‍ കുരങ്ങ് രണ്ടുമാസം മുന്‍പും പുറത്തുചാടിയിരുന്നു. അന്ന് ഏറെ പണിപ്പെട്ട് മയക്കുവെടി വെച്ചാണ് കുരങ്ങിനെ പിടികൂടിയത്. കഴിഞ്ഞ 29-നാണ് മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം ലോറികളില്‍ കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News