CPI-Congress Clash: കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴയിൽ 5 പഞ്ചായത്തുകളിൽ ഇന്ന് ഹാർത്താൽ

CPI-Congress Clash: കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.   

Written by - Zee Malayalam News Desk | Last Updated : May 5, 2022, 07:58 AM IST
  • കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം
  • ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു
  • സിപിഐ-കോൺഗ്രസ് സംഘർഷത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
CPI-Congress Clash: കൊടിമരത്തെ ചൊല്ലി സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴയിൽ 5 പഞ്ചായത്തുകളിൽ ഇന്ന് ഹാർത്താൽ

ആലപ്പുഴ: CPI-Congress Clash: കൊടിമരത്തെ ചൊല്ലി ആലപ്പുഴ ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.  രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ഹർത്താൽ.   

സിപിഐ-കോൺഗ്രസ് സംഘർഷത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പോലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് ഓഫീസിന് സമീപം  സിപിഐ കൊടിമരം നാട്ടിയതാണ് തർക്കത്തിന് കാരണമായതും പിന്നീട് അത് സംഘർഷമായതും.  

Also Read: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് 

 

നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിക്കുകയായിരുന്നു.  ഇതിനെതിരെ പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു.  എന്നാൽ ഉദ്യോഗസ്ഥർ എത്താൽ വൈകിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമായി. 

ശേഷം ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാൻ സിപിഐ പ്രവർത്തകരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. അതിനെ തുടർന്ന് സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. 

Also Read: ഷിഗെല്ല വ്യാപനം; കാസര്‍കോട് കടുത്ത ജാ​ഗ്രതയിൽ ആരോഗ്യവകുപ്പ്

വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഇരുവരുടേയും ഏറ്റുമുട്ടൽ. ഒപ്പം രൂക്ഷമായ കല്ലേറും ഉണ്ടായിരുന്നു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പോലീസ് ലാത്തിവീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.  ഇതിൽ പ്രതിഷേധിച്ചാണ് നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News