കൊച്ചി: വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി(High Court) മരവിപ്പിച്ചു. എല്ലാ തസ്തികകളിലും നിലവിലെ സ്ഥിതി തുടരാനും നടപടിയിൽ സർക്കാരിന്റെ വിശദീകരണവും കോടതി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിലെ പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനായി എസ്.വിഷ്ണു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെയാണ് സർക്കാർ സർവീസിൽ(Govt Service) സ്ഥിരപ്പെടുത്താനുള്ള നീക്കം നടത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്. സ്ഥിരപ്പെടുത്തൽ നടത്തിയ വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു.
ALSO READ : KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം
അതേസമയം, പിഎസ്സിക്ക് (PSC) വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തലുകളെന്നും മാനുഷിക പരിഗണന മാത്രമാണ് സ്ഥിരപ്പെടുത്തൽ നടപടിക്ക് കാരണമെന്നും സംസ്ഥാന സർക്കാർ നേരത്തെ വിശദീകരണം നൽകിയിരുന്നു. വഴിവിട്ട രീതിയിൽ ഒരു നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടന്നിട്ടില്ലെന്നാണ് സർക്കാർ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...