കൊച്ചിയില്‍ വീടിന് തീപിടിച്ചു ; വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

വീടിനകത്ത് നിന്ന് ചെറിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 05:18 PM IST
  • 7 വയസുകാരിയായ പുഷ്പവല്ലിയാണ് മരിച്ചത്
  • വീടിനകത്ത് കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
  • അപകട കാരണം എന്താണ് എന്ന് പുറത്ത് വന്നിട്ടില്ല
കൊച്ചിയില്‍ വീടിന് തീപിടിച്ചു ; വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കൊച്ചി : വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു . എറണാകുളം സൗത്തിലാണ് അപകടമുണ്ടായത്.  57 വയസുകാരിയായ പുഷ്പവല്ലിയാണ് മരിച്ചത്. വീടിനകത്ത്  കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട കാരണം എന്താണ് എന്ന് പുറത്ത് വന്നിട്ടില്ല. 

വീട്ടിനകത്ത്  നിന്നും പുക ഉയരുന്നത് കണ്ട് സംഭവസ്ഥലത്തേക്കെത്തിയ അയല്‍ക്കാരാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ചെറിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേട്ടിരുന്നതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. രണ്ട് മക്കളോടൊപ്പമായിരുന്നു പുഷ്പവല്ലി വീട്ടില്‍ താമസിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും ജോലിക്ക് പോയിരിക്കുയായിരുന്നു. മരണകാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News