ഇടുക്കി: എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11-ന് തുറക്കും.അണക്കെട്ട് തുറക്കുന്നതിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വീണ്ടും മന്ത്രിമാർ ആവർത്തിച്ച് പറഞ്ഞു കഴിഞ്ഞു. 10-55-ന് ആദ്യ സൈറൺ നൽകും തൊട്ട് പിന്നാലെ 11മണിയോടെ ഷട്ടറുകൾ ഒരോന്നായി ഉയർത്തും.
നിലവിലെ ധാരണ പ്രകാരം മൂന്ന് ഷട്ടറുകളാണ് തുറക്കുക. 2395 അടിയിൽ ജലനിരപ്പ് എത്തിക്കുകയാണ് ലക്ഷ്യം. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. 2018-ൽ തുറന്നപ്പോൾ 16 ദശലക്ഷമായിരുന്നു പുറത്തേക്ക് വന്നിരുന്ന വെള്ളം.
ഡാം തുറന്നാൽ വെള്ളമെത്തുന്ന ഭാഗങ്ങൾ
ആദ്യം വെള്ളമെത്തുക ചെറുതോണിയിലേക്കായിരിക്കും 11.40 ഒാടെ തടിയമ്പാടും പിന്നെ കരിമ്പനിലേക്കും എത്തും, പെരിയാർ വാലി കീരിത്തോട് ഭാഗം കടന്ന് പനംകുട്ടിയിലും 1.45 ഒാടെ പാംബ്ല ഡാമിലും എത്തും. 2.15 ഒാടെ നേര്യമംഗലത്തും 3 മണിയോടെ തട്ടേക്കാടിലും എത്തും. 3.35-നാണ് വെള്ളം ഭൂതത്താൻ കെട്ട് തൊടുക, നാല് മണിയോടെ മലയാറ്റൂർ, പിന്നെ കാലടി അഞ്ച് മണിയോടെ ആലുവയിലും ഏഴോടെ അറബിക്കടലിലും വെള്ളം ചേരുമെന്നാണ് ഏകദേശ റൂട്ട്.
ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
ഒഴുകുന്നത് ഇടുക്കിയുടെ വെള്ളമാണെങ്കിലും തുറക്കുന്നത് ചെറുതോണി ഡാമിൻറെ ഷട്ടറുകളാണ്. പരമാവധി എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...