SFI Strike| എസ്.എഫ്.ഐ പ്രവർത്തകൻറെ കൊലപാതകം: ചൊവ്വാഴ്ച സമരം

കലാലയങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ആസൂത്രിതമായ ശ്രമമെന്ന് എസ്.എഫ്.ഐ

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 05:20 PM IST
  • ചൊവ്വാഴ്ച എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.
  • യാതൊരു സംഘർഷങ്ങളുടെയും പശ്ചാത്തലം നിലവിലില്ലാത്ത സാഹചര്യത്തിലാണ് അക്രമം
  • കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം
SFI Strike| എസ്.എഫ്.ഐ പ്രവർത്തകൻറെ കൊലപാതകം: ചൊവ്വാഴ്ച സമരം

കോഴിക്കോട്:  ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

കേരളത്തിന്റെ കലാലയങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ആസൂത്രിതമായ ശ്രമമാണ് കോൺഗ്രസ്സിന്റെയും കെ.എസ്.യു വിന്റെയും ഗുണ്ടാ സംഘങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.യാതൊരു സംഘർഷങ്ങളുടെയും പശ്ചാത്തലം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഈ കശാപ്പ് കോൺഗ്രസ്സ് ഗുണ്ടകൾ നടത്തിയിട്ടുള്ളതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ALSO READ: SFI പ്രവർത്തകനെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി

 

സഖാവ് ധീരജിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കൊലപാതകികളായ കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് ഗുണ്ടകളെ സമൂഹ മനസാക്ഷി ഒറ്റപ്പെടുത്തണമെന്നും, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ  പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News