തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക 20-20 മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാര്‍ അറിയിച്ചു. 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന് പുറമെ ഓരോ സോണിന്റെയും മേൽ നോട്ട ചുമതല എസ്.പിമാര്‍ക്ക് ആയിരിക്കും.
വൈകുന്നേരം 4.30 മണി മുതൽ മാത്രമേ കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കികയുള്ളു. മാസ്ക്കില്ലാത്തവർക്ക് പ്രവേശനം ഉണ്ടാവില്ല.മത്സരം കാണാൻ എത്തുന്നവർ പാസിന് ഒപ്പം തിരിച്ചറിയൽ കാർഡും കരുതണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടി തോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ , പടക്കം, ബീഡി, തീപ്പെട്ടി, തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിൽ കൊണ്ട് കയറാൻ അനുവദിക്കുന്നതല്ല.
കളി കാണാൻ എത്തുന്നവർക്ക് മൊബെൽ ഫോൺ മാത്രമാകും അകത്തേകേകേ കൊണ്ടു പോകാൻ അനുവാദമുള്ളത്. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ എത്തുന്നവരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്നും കൊണ്ടു വരാൻ അനുവദിക്കുന്നതല്ല. ഭക്ഷണ സാധനങ്ങൾ കാണികളുടെ ഇരിപ്പിടത്തിന് അടുത്തായി തന്നെ ലഭ്യമാകും. നാളെ ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 12 വരെ തിരുവന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലങ്ങൾ
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്
എൽ.എൻ.സി.പി.ഇ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്
കാര്യവട്ടം ബി.എഡ് സെന്റർ
കഴക്കൂട്ടം ഫ്ലൈ ഓവറിന് താഴ്വശം
പാങ്ങപ്പാറ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള പ്രധാന റോഡിന്റെ ഇരു വശങ്ങളിലും കാര്യവട്ടം ജംഗ്ഷൻ മുതൽ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. സുരക്ഷാ ക്രമീകരണങ്ങളോടും ഗതാഗത ക്രമീകരണങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...