അമയക്കിഷ്ടം ദോശയും കടലക്കറിയും ആദിഷയ്ക്ക് പ്രിയം ഇഡ്ഡലി; പയ്യന്നൂർ സ്കൂളുകളിലെ ബ്രേക്ക് ഫാസ്റ്റ് സൂപ്പറാണ്

നഗരസഭയുടെ  2021-22 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തെരെഞ്ഞെടുക്കപ്പെട്ട നാല് പ്രൈമറി വിദ്യാലയങ്ങളിൽ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. മണിയറ ജിഎൽപിഎസ് , പെരുമ്പ ജിഎംയുപിഎസ്, കവ്വായി ജിഎഫ്എൽപിഎസ്, പയ്യന്നൂർ ജിഎൽപിഎസ്  എന്നിവിടങ്ങളിലാണ് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നത്.

Edited by - Zee Malayalam News Desk | Last Updated : Aug 24, 2022, 05:25 PM IST
  • മണിയറ ജിഎൽപിഎസ് , പെരുമ്പ ജിഎംയുപിഎസ്, കവ്വായി ജിഎഫ്എൽപിഎസ്, പയ്യന്നൂർ ജിഎൽപിഎസ് എന്നിവിടങ്ങളിലാണ് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നത്.
  • ദോശ, ഇഡലി, പത്തൽ ഉഴുന്നുവട തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ. ഒപ്പം കടലക്കറി, സാമ്പാർ, മസാലക്കറി, ചട്നി എന്നിവയും. ഒരു കുട്ടിക്ക് 20 രൂപ രീതിയിലാണ് തുക വകയിരുത്തിയത്.
  • അതിരാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് ഈ പദ്ധതി ഏറെ ഗുണകരമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
അമയക്കിഷ്ടം ദോശയും കടലക്കറിയും ആദിഷയ്ക്ക് പ്രിയം ഇഡ്ഡലി; പയ്യന്നൂർ സ്കൂളുകളിലെ ബ്രേക്ക് ഫാസ്റ്റ് സൂപ്പറാണ്

കണ്ണൂർ: ‌പയ്യന്നൂർ ജി എൽ പി സ്കൂളിലെ ഒന്നാം ക്ലാസുകാരി അമയക്ക് സ്കൂളിലെ ദോശയും കടലക്കറിയുമാണ് ഏറ്റവും ഇഷ്ടം. കൂട്ടുകാർക്കൊപ്പമിരുന്നാൽ കൂടുതൽ ഇഡലി കഴിക്കുമെന്ന് ആദിഷ. രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കൊച്ചു കുട്ടികൾക്കായി പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുകയാണ് പയ്യന്നൂർ നഗരസഭ.   

നഗരസഭയുടെ  2021-22 വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് തെരെഞ്ഞെടുക്കപ്പെട്ട നാല് പ്രൈമറി വിദ്യാലയങ്ങളിൽ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. മണിയറ ജിഎൽപിഎസ് , പെരുമ്പ ജിഎംയുപിഎസ്, കവ്വായി ജിഎഫ്എൽപിഎസ്, പയ്യന്നൂർ ജിഎൽപിഎസ്  എന്നിവിടങ്ങളിലാണ് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടത്തുന്നത്.

Read Also: Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്

രാവിലെ പ്രാർഥന കഴിഞ്ഞാൽ അര മണിക്കൂർ പ്രഭാത ഭക്ഷണത്തിന്‍റെ സമയമാണ്. ദോശ, ഇഡലി, പത്തൽ ഉഴുന്നുവട തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ. ഒപ്പം കടലക്കറി, സാമ്പാർ, മസാലക്കറി, ചട്നി എന്നിവയും.  ഒരു കുട്ടിക്ക് 20 രൂപ രീതിയിലാണ് തുക വകയിരുത്തിയത്. 

പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഈ പദ്ധതിക്കായി നഗരസഭ അനുവദിച്ചത്. പിടിഎകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും മേൽനോട്ടത്തിലാണ് സ്കൂളുകളിൽ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പോഷകസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി നഗരസഭാ അധികൃതർ സ്കൂളുകൾ സന്ദർശിക്കും. അതിരാവിലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ പ്രയാസമുള്ള കുട്ടികൾക്ക് ഈ പദ്ധതി ഏറെ ഗുണകരമാണെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കൂടുതൽ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് നഗരസഭ ചെയർപെഴ്സൺ കെ വി ലളിത അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News