Kerala University: കേരള സര്‍വകലാശാല യുവജനോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേരിന് വിലക്ക്; ഉത്തരവിറക്കി കേരള വിസി

Kerala University Youth Festival: കലോത്സവത്തിന് നൽകിയ പേരിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശി എസ് എസ് ആഷിഷ് നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 06:19 PM IST
  • ഇന്‍തിഫാദ എന്ന പേര് കലോത്സവത്തിന് നൽകുന്നതിന് എതിരെ വിസിക്ക് പരാതികള്‍ ലഭിച്ചിരുന്നു
  • കലോത്സവവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പോസ്റ്ററുകള്‍, സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ എന്നിവയിലും ‘ഇന്‍തിഫാദ’ എന്നവാക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്
Kerala University: കേരള സര്‍വകലാശാല യുവജനോത്സവത്തിന് 'ഇന്‍തിഫാദ' എന്ന പേരിന് വിലക്ക്; ഉത്തരവിറക്കി കേരള വിസി

കേരള സര്‍വകലാശാല യുവജനോത്സവത്തിന് ‘ഇന്‍തിഫാദ’ എന്ന പേര് നല്‍കുന്നതിന് വിലക്ക്. ഇത് സംബന്ധിച്ച് വൈസ് ചാന്‍സലർ ഉത്തരവ് പുറത്തിറക്കി. പലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേര് കലോത്സവത്തിന് ഉപയോ​ഗിക്കരുതെന്നാണ് നിർദേശം.

ചെറുത്തുനില്‍പ്പ്, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നീ അര്‍ഥങ്ങളുള്ള അറബിക് പദം കലോത്സവത്തിന് ഉപയോഗിച്ചത് ഹൈക്കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. കലോത്സവത്തിന് നൽകിയ പേരിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശി എസ് എസ് ആഷിഷ് നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ALSO READ: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹവുമായി പ്രതിഷേധ മാർച്ച്, പോലീസുമായി തർക്കം

അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് എന്ന അര്‍ഥത്തിലാണ് പാലസ്തീന്‍ ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തെ വിശേഷിപ്പിക്കാന്‍ ‘ഇന്‍തിഫാദ’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ‘ഇന്‍തിഫാദ’ എന്ന വാക്കിന് ആയുധമേന്തിയുള്ള പോരാട്ടം എന്നും അര്‍ഥമുണ്ടെന്നാണ് കേരള സര്‍വകലാശാല വിസി മോഹനൻ കുന്നുമ്മൽ അഭിപ്രായപ്പെടുന്നത്.

ഇത് രാജ്യത്തിന്‍റെ വിദേശ നയത്തിനെതിരാണെന്നും കൂടാതെ സമൂഹത്തിലെ പലരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനും ക്യാംപസുകളില്‍ അസ്വസ്ഥത സൃഷ്ടിക്കാനും ഇടയാക്കുമെന്നും വിസി വ്യക്തമാക്കുന്നു. ഇന്‍തിഫാദ എന്ന പേര് കലോത്സവത്തിന് തെരഞ്ഞെടുക്കുന്നതിലൂടെ യൂണിവേഴ്സിറ്റി യൂണിയന്‍ തെറ്റാണ് ചെയ്തതെന്ന് വിശദീകരിച്ചുകൊണ്ടാണ് ഈ പദം വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിസി പുറത്തിറക്കിയിരിക്കുന്നത്.

ALSO READ: സിദ്ധാർത്ഥിന്റെ മരണം: ഹോസ്റ്റലിലെ തെളിവെടുപ്പിൽ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി

ഇന്‍തിഫാദ എന്ന പേര് കലോത്സവത്തിന് നൽകുന്നതിന് എതിരെ വിസിക്ക് പരാതികള്‍ ലഭിച്ചിരുന്നു. കലോത്സവവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പോസ്റ്ററുകള്‍, സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ എന്നിവയിലും ‘ഇന്‍തിഫാദ’ എന്നവാക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News