Job vaccancies Kerala Updates: ആയുർവേ വകുപ്പിൽ ഡോക്ടർ,സംഗീത കോളേജിൽ അധ്യാപകൻ

മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വർഷത്തെ പഞ്ചകർമ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത.

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 04:50 PM IST
  • സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള ഒരു തസ്തികയിൽ അതിഥി അദ്ധ്യാപക ഒഴിവ്
  • രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.
  • തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
Job vaccancies Kerala Updates: ആയുർവേ വകുപ്പിൽ ഡോക്ടർ,സംഗീത കോളേജിൽ അധ്യാപകൻ

പാലക്കാട്:  ഭാരതീയ ചികിത്സാ വകുപ്പിൽ പ്രസൂതി തന്ത്രം പദ്ധതിയിൽ ഒഴിവുള്ള ഒരു മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും, പഞ്ചകർമ യൂണിറ്റിൽ ഒഴിവുളള രണ്ട് തെറാപിസ്റ്റ് തസ്തികകളിലേക്കുംദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർക്ക് പ്രസൂതിതന്ത്രം വിഷയത്തിലുള്ള എം.ഡിയും തെറാപ്പിസ്റ്റിന് ഡി.എ.എം. ഇ അംഗീകരിച്ച ഒരു വർഷത്തെ പഞ്ചകർമ തെറാപിസ്റ്റ് കോഴ്‌സുമാണ് യോഗ്യത.

പ്രായപരിധി 40 വയസ്സിന് താഴെ. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ 30 ന് രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ: 0491-2544296.

ALSO READJob Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള ഒരു തസ്തികയിൽ അതിഥി അദ്ധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും.

ALSO READ: government jobs kerala:ടൂറിസം പ്രമോഷൻ കൗണ്‍സിലിൽ അസിസ്റ്റൻറ്, ട്രൈബൽ വകുപ്പിൽ എസ്.ടി പ്രമോട്ടർ

നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News