'ആളുകളെ വില കുറച്ച് കണ്ടാൽ മെസിയെ പോലെ തലയിൽ മുണ്ടിട്ട് പോവേണ്ടി വരും'; തരൂർ വിഷയത്തിൽ സതീശന് മുരളീധരന്റെ മുന്നറിയിപ്പ്

Shashi Tharoor Controversy പ്രതിപക്ഷ നേതാവിന്റെ ബലൂൺ ചർച്ചയൊന്നും ഇവിടെ വേണ്ടയെന്ന് കെ മുരളിധരൻ കോഴിക്കോട് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 02:13 PM IST
  • ശശി തരൂരിന്റെ മലബാർ സന്ദർശനം വിഭാഗീയതയല്ലെന്നും ആരെയും വില കുറച്ച് കാണരുതെന്നും വടകര എംപി
  • പൊതുവേദിയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും അവകാശമുണ്ട്.
  • മലബാറിലേക്ക് വരുമ്പോൾ കോൺഗ്രസുകാർ പാണക്കാട് തങ്ങളെ സന്ദർശിക്കുന്നത് പതിവാണ്
  • ഊതിവീർപ്പിച്ച ബലൂൺ ആണെന്നുള്ള ചർച്ചയൊന്നും ഇവിടെ വേണ്ട
'ആളുകളെ വില കുറച്ച് കണ്ടാൽ മെസിയെ പോലെ തലയിൽ മുണ്ടിട്ട് പോവേണ്ടി വരും'; തരൂർ വിഷയത്തിൽ സതീശന് മുരളീധരന്റെ മുന്നറിയിപ്പ്

കോഴിക്കോട് : ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നറിയിപ്പുമായി കെ.മുരളീധരൻ. ആളുകളെ വില കുറിച്ച് കാണുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് സൗദി അറേബ്യയ്ക്കെതിരെ മെസിക്ക് നേരിടേണ്ടി വന്ന അവസ്ഥയുണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. ശശി തരൂരിന്റെ മലബാർ സന്ദർശനം വിഭാഗീയതയല്ലെന്നും ആരെയും വില കുറച്ച് കാണരുതെന്നും വടകര എംപി കോഴിക്കോട് പറഞ്ഞു.

പൊതുവേദിയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും അവകാശമുണ്ട്. മലബാറിലേക്ക് വരുമ്പോൾ കോൺഗ്രസുകാർ പാണക്കാട് തങ്ങളെ സന്ദർശിക്കുന്നത് പതിവാണ്. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ല. കൂടാതെ രാഷ്ട്രീയ നേതാക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ പാർട്ടിയെയും മുന്നണിയെയും എങ്ങനെ ശക്തിപ്പെടുത്താമെന്നാണ് ചർച്ച ചെയ്യുക. അല്ലാതെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചൊന്നുമല്ലെന്ന് മുരളീധരൻ പറഞ്ഞു.

ALSO READ : തരൂരിന് വേദിയൊരുക്കാൻ ഉമ്മൻചാണ്ടി വിഭാഗം;ഡിസംബർ 3 ന് യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം

അളുകളെ വില കുറിച്ച് കാണുന്ന നിലപാട് ഇന്നലെ സൗദി അറേബ്യയ്ക്കെതിരെ മെസിക്കുണ്ടായത് പോലെ സംഭവിക്കും. പിന്നീട് മെസിയെ പോലം തലയിൽ മുണ്ടിട്ട് പോകേണ്ടി വരും. ശശി തരൂർ മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ ആണെന്നുള്ള ചർച്ചയൊന്നും ഇവിടെ വേണ്ട. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് തരൂരിനെ വിമർശിച്ചിരുന്നു എന്നാൽ ആ നിലപാടല്ല തനിക്കിപ്പോളെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

അതേസമയം പ്രതിപക്ഷ നേതാവിന്റെ വിഭാഗീയത ആരോപണത്തിൽ ശശി തരൂർ മറുപടിയുമായി രംഗത്തെത്തി. താൻ എന്ത് വിഭാഗീയതയാണ് നടത്തിയതെന്ന് വ്യക്തമാക്കണെമെന്ന് തരൂർ ചോദിച്ചു. തനിക്ക് ആരോടും എതിർപ്പും ഭയമില്ലെന്നും കേരളത്തിൽ സന്ദർശനം ഇനിയും തുടരും. ആര് നേരിട്ട് വന്ന് ചോർദിച്ചാലും ആരോപണങ്ങൾക്ക് മറുപടി പറയുമെന്ന് തരൂർ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News