K Surendran: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

K Surendran will continue as BJP: രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 05:44 PM IST
  • കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
  • രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.
K Surendran: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

തിരുവനന്തപുരം: കെ സുരേന്ദ്രൻ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാനാണ് കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്. സംസ്ഥാന അധ്യക്ഷന്മാരുടെ ഈ മാസം നടക്കാനിരിക്കുന്ന യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും. കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. രാജസ്ഥാന്‍, തെലങ്കാന, അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ ബിജെപി അദ്ധ്യക്ഷന്മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നേതൃമാറ്റത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ പറഞ്ഞു.

ALSO READ: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ ആർഎസ്എസിന് കഴിയില്ല; രാഹുലിനെ പിന്തുണച്ച് വി.ഡി സതീശൻ

അതേസമയം മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിനായി ഇറങ്ങുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും, നേതൃമാറ്റത്തെപ്പറ്റിയും അറിയില്ല. കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപി എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ മുതിർന്ന നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കെ.സുരേന്ദ്രനു പകരം സംസ്ഥാനത്ത് മുരളീധരനെ അധ്യക്ഷനാക്കേയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്ന പശഅചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 4 സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തിൽ പാർട്ടിയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു എന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News